EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഴ് പതിറ്റാണ്ടിനൊടുവിൽ ഇന്ത്യയിലേക്ക് ചീറ്റകളെത്തുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏഴ് പതിറ്റാണ്ടിനൊടുവിൽ ഇന്ത്യയിലേക്ക് ചീറ്റകളെത്തുന്നു
News

ഏഴ് പതിറ്റാണ്ടിനൊടുവിൽ ഇന്ത്യയിലേക്ക് ചീറ്റകളെത്തുന്നു

News Desk
Last updated: September 16, 2022 6:27 AM
News Desk
Published: September 16, 2022
Share

വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റകളെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തുക. സൌത്ത് ആഫ്രിക്കയിലെ നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കാണ് എട്ട് ചീറ്റപ്പുലികളെത്തുന്നത്. ചീറ്റകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ കുനോ ദേശീയോദ്യാനത്തില്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ ക്വാറൻ്റീനിലേക്ക് തുറന്നുവിടുക.

അമിതമായ വേട്ടയാടല്‍, ആവാസവ്യവസ്ഥയിലെ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാണ് ചീറ്റപ്പുലികളുടെ വംശനാശത്തിന് പിന്നിലെന്നാണ് പഠനങ്ങള്‍. 1992ലായിരുന്നു ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. അഞ്ച് ആണ്‍ ചീറ്റകളും മൂന്ന് പെണ്‍ ചീറ്റകളുമാണ് ഇന്ത്യയിലെത്തുന്നത്. 30 ദിവസമാണ് ക്വാറൻ്റീൻ. പിന്നീട് ചീറ്റകളെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേകമായി തയാറാക്കിയിടത്തേക്ക് തുറന്നുവിടുക.

ഈ വർഷം ജൂലൈയില്‍ കേന്ദ്രസര്‍ക്കാർ നമീബയുമായി ഉടമ്പടി ഒപ്പുവച്ചിരുന്നു. ഇതിനായി അഞ്ച് വര്‍ഷത്തേക്കുള്ള 91 കോടി രൂപയുടെ വിശദമായ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.നമീബയില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത കടുവയുടെ മുഖമുള്ള പ്രത്യേക വിമാനത്തിൽ ചീറ്റകളെ ശനിയാഴ്ച പുലര്‍ച്ചെ ജയ്പൂരിലെത്തിക്കും. അവിടെനിന്നും ഹെലികോപ്റ്ററില്‍ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകും.

TAGGED:cheetahnamiba
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒഡീഷ ട്രെയിനപകടം: ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വർധിച്ചു

June 4, 2023
News

രാഹുലിന്റെ മുഖം മറച്ച് ലോക്‌സഭ ടിവി; പരാതിപ്പെട്ടും പരിഹസിച്ചും പ്രതിപക്ഷം

August 10, 2023
News

ഷാര്‍ജ മലീഹയിൽ വിളവിന് പാകമായി ഗോതമ്പ് പാടം

February 14, 2023
News

നഗ്നത കാണാനുള്ള കണ്ണടകളും വിൽപ്പനയ്ക്ക്; മലയാളികളുൾപ്പെടുന്ന സംഘം ചെന്നൈയിൽ പിടിയിൽ

May 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?