EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുകെയിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുകെയിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു
News

യുകെയിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

News Desk
Last updated: September 14, 2022 12:23 PM
News Desk
Published: September 14, 2022
Share

കോവിഡ് 19 ന്റെ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിൽ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്‌. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പുറത്തു വിട്ട കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തിൽ നടത്തിയ ടെസ്റ്റുകളുടെ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. പിന്നീട് ഇത് ഒൻപത് ശതമാനമായി കൂടിയെന്നും യു കെയിലെ ഹെൽത്ത്‌ സെക്യൂരിറ്റി ഏജൻസി അറിയിച്ചു.

യുഎസിൽ സമീപകാലത്ത് സ്ഥിതീകരിച്ചിട്ടുള്ള കോവിഡ് കേസുകളിൽ ഒൻപത് ശതമാനത്തിലധികവും ബിഎ.4.6 ആണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കിൽ പറയുന്നു. അതേസമയം മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഒമിക്രോണിന്റെ ബിഎ.4 എന്ന വകഭേദത്തിന്റെ പിൻഗാമിയാണ് ബിഎ.4.6. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ബിഎ.5 എന്ന വകഭേദവും ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം ഗുരുതരമായ രോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മുൻപുണ്ടായിരുന്ന വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയുള്ളതാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യു കെയിലെ ഹെൽത്ത്‌ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

TAGGED:covid variantUK
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അടിമാലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാതായി

February 25, 2024
News

ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ കേന്ദ്ര നിർദ്ദേശം

April 7, 2023
News

ഓപ്പറേഷൻ കാവേരി: ഇന്ത്യക്കാരുമായി ആദ്യ കപ്പൽ ജിദ്ദയിലേക്ക് പുറപ്പെട്ടു

April 25, 2023
News

ബലി പെരുന്നാൾ ദിനത്തിൽ ഒത്തുകൂടി യുഎഇ ഭരണാധികാരികൾ

June 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?