EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നികുതി വെട്ടിപ്പ് കേസ്; സഞ്ജയ് ഷായെ കൈമാറാനുള്ള ആവശ്യം തള്ളി ദുബായ് കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നികുതി വെട്ടിപ്പ് കേസ്; സഞ്ജയ് ഷായെ കൈമാറാനുള്ള ആവശ്യം തള്ളി ദുബായ് കോടതി
News

നികുതി വെട്ടിപ്പ് കേസ്; സഞ്ജയ് ഷായെ കൈമാറാനുള്ള ആവശ്യം തള്ളി ദുബായ് കോടതി

News Desk
Last updated: September 12, 2022 12:26 PM
News Desk
Published: September 12, 2022
Share

നികുതി വെട്ടിപ്പ് കേസിൽ ബ്രിട്ടീഷ് ഹെഡ്ജ് ഫണ്ട് വ്യാപാരി സഞ്ജയ് ഷായെ കൈമാറാനുള്ള ഡെൻമാർക്കിന്റെ അപേക്ഷ ദുബായ് കോടതി തള്ളി. കൈമാറുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി അപേക്ഷ തള്ളിയത്. 1.7 ബില്യൺ ഡോളറിന്റെ നികുതി തട്ടിപ്പാണ് സഞ്ജയ് ഷാ നടത്തിയത്.

അന്താരാഷ്ട്ര ജുഡീഷ്യൽ സഹകരണ നിയമത്തിലെ ആർട്ടിക്കിൾ (11) പ്രകാരം നടത്തിയ എല്ലാ ഔദ്യോഗിക അന്വേഷണങ്ങളുടെയും യഥാർത്ഥ പകർപ്പുകൾ കൈമാറണമെന്നും കോടതി വിധിയിൽ പറഞ്ഞു. പകർപ്പുകളിൽ കുറ്റാരോപിതനും പോലീസ് ഉദ്യോഗസ്ഥരും ഒപ്പിട്ട സാക്ഷികളുടെ രേഖകൾ, അറസ്റ്റിന്റെ വിശദാംശങ്ങൾ, പരിശോധനകൾ, വ്യക്തിക്കെതിരായ ആരോപണം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗ്, സാങ്കേതിക റിപ്പോർട്ടുകൾ തുടങ്ങിയ തെളിവുകളും ഉൾപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ഡാനിഷ് ഭാഗത്ത് നിന്ന് ലംഘനങ്ങൾ ഉണ്ടായെന്നും ജാമ്യത്തിനായി അപേക്ഷ നൽകുമെന്നും ഷായുടെ അഭിഭാഷകൻ അലി അൽ സറൂണി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും താൻ ഡാനിഷ് നിയമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ഷാ പ്രതികരിച്ചു. അഞ്ച് മാസം മുമ്പാണ് ഷായെ ദുബായിൽ വെച്ച് അറസ്റ്റ് ചെയ്തത്. യുഎഇയും ഡെൻമാർക്കും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

TAGGED:Dubai courtSanjay Shah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഖത്തർ ലോകകപ്പ്; മത്സര ദിനങ്ങളിൽ പ്രത്യേക സർവിസുകളൊരുക്കി ഒമാൻ എയർ

August 12, 2022
News

ബഫര്‍ സോണില്‍ സര്‍ക്കാരിന്റെ അനുനയ നീക്കം; ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും

December 18, 2022
News

മഴക്കാലം തിരിച്ചെത്തുന്നു, കേരളത്തിൽ ഈ ആഴ്ച മഴ സജീവമാകും

September 2, 2023
DiasporaNews

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഡമാകും

August 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?