EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഷ്ടി ചുരുട്ടി മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് കനയ്യകുമാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഷ്ടി ചുരുട്ടി മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് കനയ്യകുമാര്‍
News

മുഷ്ടി ചുരുട്ടി മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് കനയ്യകുമാര്‍

News Desk
Last updated: September 11, 2022 12:14 PM
News Desk
Published: September 11, 2022
Share

വേണ്ടി വന്നാൽ മുഷ്ടി ചുരുട്ടി മലയാളത്തില്‍ മുദ്രാവാക്യം വിളിക്കാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് കോൺ​ഗ്രസ് ദേശീയ നേതാവ് കനയ്യകുമാര്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയപ്പോഴായിരുന്നു കനയ്യകുമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചത്. ജനാധിപത്യം പുലരട്ടെ, മതേതരത്വം പുലരട്ടെ…മോദി സര്‍ക്കാര്‍ തുലയട്ടെ…അഭിവാദ്യങ്ങള്‍…രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍. കനയ്യ വിളിച്ച് കൊടുത്ത ഈ മുദ്രാവാക്യം യാത്രാംഗങ്ങള്‍ ഏറ്റുവിളിച്ചതോടെ റാലി ആവേശകരമായി. യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനകം പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു.

 

Look who !!

കനയ്യ കുമാർ മലയാളത്തിൽ മുദ്രാവാഖ്യവുമായി #BharatJodoYatra pic.twitter.com/6XZ6uVVbul

— IYC Kerala (@IYCKerala) September 11, 2022

പാറശ്ശാലയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കി സ്വീകരിച്ചു. കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് യാത്രയ്ക്ക് തുടക്കമായത്. 11മണിക്ക് നെയ്യാറ്റിന്‍കരയില്‍ അവസാനിച്ച യാത്ര വൈകിട്ട് 4 ന് വീണ്ടും പര്യടനം തുടർന്നു. ഇടവേളയില്‍ കൈത്തറി തൊഴിലാളികളുമായി രാഹുല്‍ ആശയ വിനിമയം നടത്തി.

ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ യാത്ര എതിരാളികളെ ചൊടിപ്പിച്ചത് കൊണ്ടാണ് രാഹുല്‍ ധരിച്ച ടീ ഷര്‍ട്ടും ബനിയനും ചൂണ്ടിക്കാട്ടി വിവാദം ഉയര്‍ത്തുന്നതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ഇതാണോ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചെയ്യേണ്ടതെന്നും ഭാരത് ജോഡോ യാത്രക്ക് നല്‍കിയ സ്വീകരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

TAGGED:Bharat Jodo YatraKanayyakumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അമേരിക്കയില്‍ അതിശൈത്യവും ശീത കൊടുങ്കാറ്റും; 34 മരണം

December 26, 2022
News

എൻ്റെ കണ്ണീർ കാണാനാഗ്രഹിച്ചവർക്ക് സന്തോഷിക്കാം, നിങ്ങൾ ജയിച്ചു; വേദനയോടെ അഖിൽ പി ധർമ്മജൻ

March 25, 2024
News

അസഫാക് കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നു, പീഡനം സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

July 29, 2023
News

യു​ക്രെ​യ്നി​ൽ വീണ്ടും റ​ഷ്യ​ൻ മി​സൈ​ലാ​ക്ര​മ​ണം; 11 മരണം

January 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?