EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കണ്ണീരണിഞ്ഞ് ബ്രിട്ടൺ;ചരിത്ര വനിത മടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > കണ്ണീരണിഞ്ഞ് ബ്രിട്ടൺ;ചരിത്ര വനിത മടങ്ങി
Editoreal PlusNews

കണ്ണീരണിഞ്ഞ് ബ്രിട്ടൺ;ചരിത്ര വനിത മടങ്ങി

News Desk
Last updated: September 8, 2022 6:38 PM
News Desk
Published: September 8, 2022
Share

ബ്രിട്ടൻ്റെ എലിസബത്ത് രാ‍ജ്ഞി അന്തരിച്ചു.ബക്കിങ്ഹാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെ അന്ത്യം ലോകത്തെ അറിയിക്കുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാർത്തകൾ പുറത്തുന്നതോടെ ബക്കിങ്ഹാം കൊട്ടാരത്തിന് ചുറ്റും ആയിരക്കണക്കിന് പേർ പ്രാർഥനകളോടെ അണിനിരന്നിരുന്നു.

ഏറ്റവും കൂടുതൽ കാലം അഥവാ 70 വർഷം ബ്രിട്ടൻ്റെ രാജപദവിയിൽ ഇരുന്ന എലിസബത്ത് രാജ്‍ഞിക്ക് മരിക്കുമ്പോൾ 96 വയസ്സായിരുന്നു.സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ ജൂലൈ മുതൽ കഴിഞ്ഞിരുന്ന രാജ്ഞിയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിൽ കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് രാജകുടുംബാംഗങ്ങളെല്ലാം ബാൽമോറൽ കൊട്ടാരത്തിൽ രാജ്ഞിക്കരികിൽ എത്തിയിരുന്നു.

1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രാജ്ഞി പിതാവ് ജോർജ്ജ് ആറാമൻ്റെ വിയോഗത്തെത്തുർന്നാണ് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്. അന്ന് ആ സ്ഥാനത്തെത്തുന്ന നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952ൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ ഏറ്റവുമൊടുവിൽ 2022ൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി എത്തി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട് രാജ്ഞി.

രാജ്ഞി വിടവാങ്ങുമ്പോൾ ഒരു യുഗമാണ് അവസാനിക്കുന്നത്. മൂത്ത മകൻ ചാൾസ് രാജകുമാരൻ ആകും ഇനി ബ്രിട്ടനിലെ രാജാവ്. മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യ കാമിലയെ രാജ്ഞിയെന്ന് വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിൻ്റെ രണ്ടാം ഭാര്യ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ 2021 ഏപ്രിലിൽ 99–ാം വയസ്സിലാണ് അന്തരിച്ചത്. ഇരുവർക്കും നാല് മക്കളാണ്: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.

TAGGED:British royal familyQueen Elizabeth 2
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

148 യുവദമ്പതികളെ ഒന്നിപ്പിച്ച് ദുബായിൽ സമൂഹവിവാഹം നടന്നു

March 4, 2024
News

കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു, തൃശൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 18, 2023
News

യു എ ഇ യിൽ താപനില കുറയും 

February 16, 2023
News

സഹപ്രവർത്തകനെ കൊന്ന കേസിൽ ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി

June 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?