യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് അതോറിറ്റി രാജ്യത്തുടനീളം ഫോഗ് അലർട്ടും നൽകിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
തീരപ്രദേശങ്ങളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്താനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം യുഎഇയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരാനും സാധ്യതയുണ്ട്