EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ​അശാന്തം പശ്ചിമേഷ്യ, ​ഗൾഫിലെ യു.എസ് താവങ്ങൾ ആക്രമിച്ച് ഇറാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ​അശാന്തം പശ്ചിമേഷ്യ, ​ഗൾഫിലെ യു.എസ് താവങ്ങൾ ആക്രമിച്ച് ഇറാൻ
News

​അശാന്തം പശ്ചിമേഷ്യ, ​ഗൾഫിലെ യു.എസ് താവങ്ങൾ ആക്രമിച്ച് ഇറാൻ

Web Desk
Last updated: February 28, 2026 3:49 PM
Web Desk
Published: February 28, 2026
Share

ദുബായ്: ഇറാനിൽ ഇന്നു രാവിലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അതിശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയ ഇറാൻ, മണിക്കൂറുകൾക്ക് ഉള്ളിൽ ഗൾഫ് രാജ്യങ്ങളിലെ യു,എസ് താവളങ്ങളും ആക്രമിച്ചത് പശ്ചിമേഷ്യയിലും ആഗോളതലത്തിലും വലിയ ആശങ്കയ്ക്ക് കാരണമായി. ഇറാൻ്റെ പ്രത്യാക്രമണത്തിൽ വ്യക്തമായ ചിത്രം ഇതുവരെ വന്നിട്ടില്ല. അബുദാബിയിലും ദുബായിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി സ്ഥിരീകരിക്കാത്ത അൽ ജസീറയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇറാൻ ഖത്തറിലേക്കും കുവൈത്തിലേക്കും മിസൈൽ ആക്രമണം നടത്തി. അബുദാബിയിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അടിച്ചിട്ടതിൻ്റെ ആണെന്നും വാർത്തകളുണ്ട്.

ആക്രമണത്തിന് പിന്നാലെ യുഎഇ വ്യോമപാത ഭാഗികമായി അടച്ചു. ഇസ്രയേൽ, ഇറാൻ, ഇറാഖ്, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീരാജ്യങ്ങളുടെ വ്യോമപാതയും അടച്ചിരിക്കുകയാണ്.

ഖത്തറിലെ പ്രവാസികൾക്ക് ദോഹയിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും എംബസിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന വാർത്തകളും ഉപദേശങ്ങളും പാലിക്കണമെന്നും നിർദ്ദേശിക്കുന്നു. ഞങ്ങളുടെ എംബസി പതിവുപോലെ പ്രവർത്തിക്കുന്നു. എംബസിയുടെ 24×7 ഹെൽപ്പ്‌ലൈൻ നമ്പർ 00974-55647502 ആണ്, ഏത് സംശയത്തിനും ഇമെയിൽ വിലാസം cons.doha@mea.gov.in.

TAGGED:AbudhabidubaiiranqatarsadiSaudiUAEUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പൊള്ളുന്ന ഓർമയിൽ ചാല; ടാങ്കർ ലോറി ദുരന്തത്തിന് 10 വയസ്സ്

August 27, 2022
Diaspora

ദുബായിൽ വരുന്നു ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും പുതിയൊരു നഗരവും

April 28, 2024
EntertainmentNews

ആസിഫലി കണ്ണുകൾകൊണ്ട് അത്ഭുതപ്പെടുത്തി; കൈയ്യടിപ്പിച്ച് മമ്മൂട്ടി

October 14, 2022
News

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന; ഭക്തർക്ക് തടസം നേരിട്ടു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

December 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?