EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോൺ​ഗ്രസിൽ സീറ്റില്ല, അഖിൽ മാരാർ ട്വന്റി20-യിലേക്ക്, സതീശനെതിരെ വിമർശനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോൺ​ഗ്രസിൽ സീറ്റില്ല, അഖിൽ മാരാർ ട്വന്റി20-യിലേക്ക്, സതീശനെതിരെ വിമർശനം
News

കോൺ​ഗ്രസിൽ സീറ്റില്ല, അഖിൽ മാരാർ ട്വന്റി20-യിലേക്ക്, സതീശനെതിരെ വിമർശനം

Web Desk
Last updated: February 19, 2026 2:13 PM
Web Desk
Published: February 19, 2026
Share

കൊല്ലം: ബിഗ്ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. എൻഡിഎ മുന്നണിയുടെ ഭാഗമായ ട്വൻ്റി20യുടെ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ട്വൻ്റി20-യുമായി ചർച്ച നടത്തിയെന്ന് അഖിൽ മാരാർ സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാരക്കരയിലോ കൊല്ലത്തോ അഖിൽ മത്സരിക്കും എന്നാണ് സൂചന.

കോൺ​ഗ്രസ് പാർട്ടിയുമായും നേതാക്കളുമായും അടുപ്പം സൂക്ഷിച്ചിരുന്ന അഖിൽ മാരാർ പാർട്ടി ടിക്കറ്റിൽ മത്സരിക്കുമെന്ന തരത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഖിലും ഇതിനായി നീക്കങ്ങൾ നടത്തിയെങ്കിലും കൊട്ടാരക്കര മുൻ എംഎൽഎ അയിഷാ പോറ്റി കോൺ​ഗ്രസിൽ ചേർന്നതോടെ അവിടെ യുഡിഎഫ് സ്ഥാനാർത്ഥിത്വം അയിഷയ്ക്ക് തന്നെയാവുമെന്ന് ഉറപ്പായിരുന്നു.

സാഹചര്യം തിരിച്ചറിഞ്ഞ ബിജെപി അഖിലിന് സ്ഥാനാർത്ഥിത്വം വാ​ഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് പോകാൻ തയ്യാറായില്ല എന്നാണ് സൂചന. തുടർന്ന് തീർത്തും അപ്രതീക്ഷിതമായിട്ടാണ് ട്വൻ്റി 20യ്ക്ക് കെൈ കൊടുക്കാൻ അഖിൽ തീരുമാനിച്ചത്. അഖിൽ നിലവിൽ ട്വൻ്റി 20യുടെ ഭാ​ഗമല്ലെങ്കിലും അദ്ദേഹം പാർട്ടിയിൽ അം​ഗത്വം എടുത്താൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നാണ് ചെയർമാൻ സാബു ജേക്കബിൻ്റെ പ്രതികരണം. അതേസമയം സതീശനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സ്ഥിരമായി പങ്കുവച്ചിരുന്ന അഖിൽ ഇന്ന് പ്രതിപക്ഷ നേതാവിനെ വിമർശിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.

അഖിൽ മാരാറുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇസ്ലാം മത പണ്ഡിതൻമാരിൽ സമൂഹത്തോടും പൊതു ജനങ്ങളോടും കൂറുള്ള വ്യക്തിത്വമാണ് ഉസ്താദ് കാന്തപുരം മുസ്ലിയാർ..
ഇന്ത്യൻ പ്രധാന മന്ത്രിയെ കണ്ട ശേഷം അദ്ദേഹം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത് ഇസ്ലാമി പോലെയുള്ള സംഘടനകൾക്കാണ്.. എന്നാൽ അവർ നിശബ്ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുന്നതാണ് ഞാൻ കണ്ടത്…

എന്തിനാണ് മുസ്ലിം മത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്.. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം സംസാരിക്കുന്നതിനു പകരം മതവും വർഗീയതയും ചർച്ച ആക്കുന്നതിനോട് മുൻപേ എതിരഭിപ്രായം ഉള്ള ആളാണ് ഞാൻ..
വർഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തിൽ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല..

മതവും ജാതിയും ഒക്കെ വിട്ട് ജനങ്ങൾക്ക് എങ്ങനെ സന്തോഷകരമായ ജീവിതം നൽകാം.. പുതു തലമുറയ്ക്ക് മനോഹരമായ ഭാവി എങ്ങനെ നൽകാം..

ജമാ അത്തെ ഇസ്ലാമിക് മാത്രമല്ല RSS ന് പഴയ വർഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത്‌ അംഗീകരിക്കുകയല്ലേ വേണ്ടത്..

TAGGED:akhil mararsabu jacobTwenty Twenty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോൺ​ഗ്രസിൽ സീറ്റില്ല, അഖിൽ മാരാർ ട്വന്റി20-യിലേക്ക്, സതീശനെതിരെ വിമർശനം
  • കോങ്ങാട് സീറ്റ് വച്ചുമാറാൻ കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ ധാരണ
  • മീൻ കഴിച്ച മൂന്നു പേർക്ക് കൂടി ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ സാമ്പിൾ ശേഖരണം
  • മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച്ച
  • കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ അഗ്നിബാധ

You Might Also Like

EntertainmentNews

അയോധ്യയില്‍ ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചന്‍, 14.5 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്

January 15, 2024
News

80% ടാക്‌സികളും ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാം: പുതിയ തീരുമാനവുമായി ​ദുബായ് ആർടിഎ

March 19, 2023
News

കുടുംബത്തിനു വേണ്ടി വീട്ടമ്മമാർ സഹിക്കുന്ന ത്യാ​ഗങ്ങൾ പുരുഷൻമാർ തിരിച്ചറിയണം:സുപ്രീം കോടതി

July 11, 2024
News

മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

June 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?