ഏഷ്യാനെറ്റ് ന്യൂസിൻ്റെ ജനകീയ പരിപാടിയായ പ്രൌഡ് ടു ബി ആൻ ഇന്ത്യൻ്റെ മത്സര പരീക്ഷയ്ക്ക് ഒരുങ്ങി അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇന്റർനാഷണൽ സ്കൂൾ. പ്രൌഡ് ടു ബി ആൻ ഇന്ത്യൻ്റെ കഴിഞ്ഞ 11 സീസണുകളിലായി മത്സരപരീക്ഷ എഴുതിയത് പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ്.
ഓരോ സീസണിലും ആയിരത്തിലേറെ പേരാണ് പരീക്ഷ കേന്ദ്രത്തിലേക്ക് എത്തുന്നത്. ഇക്കുറിയും പരീക്ഷ എഴുതാൻ എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇൻ്റർനാഷണൽ സ്കൂൾ ക്യാംപസിൽ സജ്ജമാണ്. ഏഴായിരം പേരെ വരെ ഉൾക്കൊള്ളാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും സ്കൂളിൽ തയ്യാറാണെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ പരിപാടിയുമായി ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സഹകരിക്കുന്നുണ്ട്. മത്സര പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികളെ അഭിമുഖം നടത്തുക ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപകർ ആയിരിക്കും. ഒഎംആർ അധിഷ്ഠിത എഴുത്തു പരീക്ഷയും അഭിമുഖ പരീക്ഷയും നടത്തിയാണ് പ്രൌഡ് ടു ബി ആൻ ഇന്ത്യൻ 2026 സീസണിലേക്കുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക




