EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏകദിന ക്രിക്കറ്റ് മരണത്തിലേക്കോ? 2027 ലോകകപ്പിന് ശേഷം സ്ഥിതി കണ്ടറിയണമെന്ന് അശ്വിൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ഏകദിന ക്രിക്കറ്റ് മരണത്തിലേക്കോ? 2027 ലോകകപ്പിന് ശേഷം സ്ഥിതി കണ്ടറിയണമെന്ന് അശ്വിൻ
Sports

ഏകദിന ക്രിക്കറ്റ് മരണത്തിലേക്കോ? 2027 ലോകകപ്പിന് ശേഷം സ്ഥിതി കണ്ടറിയണമെന്ന് അശ്വിൻ

Web Desk
Last updated: January 2, 2026 1:21 PM
Web Desk
Published: January 2, 2026
Share

2027 ലോകകപ്പിന് ശേഷമുള്ള ഏകദിന ക്രിക്കറ്റിൻ്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്ര അശ്വിൻ. ലോകമെമ്പാടുമുള്ള ടി20 ലീഗുകളുടെ ആധിപത്യവും ടെസ്റ്റ് ക്രിക്കറ്റിന്റെ അണയാത്ത ആവശേവും കണക്കിലെടുക്കുമ്പോൾ ഏകദിന ഫോ‍ർമാറ്റ് മത്സരങ്ങളുടെ പ്രസക്തി പതിയെ കുറഞ്ഞുവരികയാണെന്നും ഫോർമാറ്റിന്റെ ഭാവി ഭീഷണിയിലാണെന്നും അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ ഇട്ട വീഡിയോയിൽ പറഞ്ഞു.

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഏകദിനത്തിൽ മാത്രമാണ് നിലവിൽ കളിക്കുന്നത്. അവർ വിരമിച്ചു കഴിഞ്ഞാൽ ഈ ഫോ‍ർമാറ്റിന് എത്രത്തോളം സാധ്യതയുണ്ട് എന്നറിയില്ല. ഇപ്പോൾ വിജയ് ഹസാരെ ട്രോഫി നടക്കുകയാണ്. രോഹിത്തും വിരാടും ഉള്ളത് കൊണ്ട് വിജയ് ഹസാരെ ട്രോഫിക്ക് ആവേശവും ജനശ്രദ്ധയും കിട്ടുന്നു. അവരില്ലാത്ത കാലത്ത് എന്താവും അവസ്ഥ എന്നറിയില്ല. അശ്വിൻ തന്റെ ഹിന്ദി യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്ത്’-ൽ പറഞ്ഞു.

“നോക്കൂ, രോഹിതും വിരാടും വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചുവന്നു, ആളുകൾ അത് കാണാൻ തുടങ്ങി. കായികരംഗം എപ്പോഴും വ്യക്തികളേക്കാൾ വലുതാണെന്ന് നമുക്കറിയാം, പക്ഷേ ചിലപ്പോഴൊക്കെ ഈ കളിക്കാർ കളിയെ പ്രസക്തമാക്കാൻ തിരിച്ചുവരേണ്ടതുണ്ട്. വിജയ് ഹസാരെ ട്രോഫി തീർച്ചയായും ഒരു ആഭ്യന്തര മത്സരമാണ്, അത് അധികം ആളുകൾ പിന്തുടരുന്നില്ല, പക്ഷേ കോഹ്‌ലിയും രോഹിതും കളിക്കുന്നതിനാലാണ് അവർ അങ്ങനെ ചെയ്തത്. അവർ ഏകദിന മത്സരങ്ങൾ നിർത്തുമ്പോൾ എന്താവും സംഭവിക്കുക?” അദ്ദേഹം കൂട്ടിച്ചേർത്തു.

വരുമാനമുണ്ടാക്കുന്നതിനായി ഐസിസി ലോകകപ്പുകൾ ഇടയ്ക്കിടെ നടത്തുന്നത് ടൂർണമെന്റിന്റെ മൂല്യത്തെയും ആവേശത്തെയും ബാധിക്കുന്നുവെന്ന് പറഞ്ഞു, ഇക്കാര്യത്തിൽ ഐസിസി ഫുട്ബോൾ കമ്മിറ്റിയായ ഫിഫയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

“ഏകദിന ക്രിക്കറ്റിനെ പ്രസക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ടി20 ലീഗുകൾ കളിക്കുകയും നാല് വർഷത്തിലൊരിക്കൽ ഏകദിന ലോകകപ്പ് കളിക്കുകയും ചെയ്യുക എന്ന രീതിയിലേക്ക് മാറണം. അങ്ങനെ, ആളുകൾ പരിപാടികൾക്കായി എത്തുമ്പോൾ, ഒരു പ്രതീക്ഷ ഉണ്ടാകും.” അദ്ദേഹം പറഞ്ഞു.

TAGGED:odi world cupone day cricketR AshwinRavichandra Ashiwn
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ഏഷ്യാകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

October 8, 2022
Sports

ശസ്ത്രക്രിയയ്ക്കായി നെയ്മർ ഖത്തറിൽ 

March 10, 2023
NewsSports

ലോക ക്രിക്കറ്റിലെ അതിസമ്പന്നൻ വിരാട് കോഹ്‌ലി; ആസ്തി 1050 കോടി!

June 19, 2023
Sports

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ; ഷൂട്ടിംഗിലും തുഴച്ചിലിലും വെള്ളി

September 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?