ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നന്ദി തിരുവനന്തപുരം’ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. കോർപ്പറേഷനിൽ ഭരണം പിടിച്ചാൽ മോദിയെ നേരിട്ട് തലസ്ഥാനത്ത് എത്തിച്ച് തിരുവനന്തപുരത്തിൻ്റെ വികസനത്തിനായി പുതിയ പ്ലാൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു.
നന്ദി തിരുവനന്തപുരം!
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് അനുകൂലമായ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണ്.
സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്.
ഈ ഊർജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായും…
— Narendra Modi (@narendramodi) December 13, 2025
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. കേരളം എൻഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എൻഡിഎയിൽ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. വികസിത കേരളം എന്ന ഹാഷ്ടാഗ് സഹിതമാണ് മോദിയുടെ ട്വീറ്റ്.
നിലവിൽ 100 ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. സ്ഥാനാർത്ഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബിജെപിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റുകളിലാണ് ജയിച്ചത്. യുഡിഎഫ് 19 സീറ്റിലും നേടി. എൻഡിഎ മേയർ സ്ഥാനാർത്ഥികളായി പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ 708 വോട്ടിൻറെ ഭൂരുപക്ഷത്തിലാണ് വിജയിച്ചത്.




