കുറച്ചു നേരത്തെ ആയിപ്പോയി മലയാള സിനിമയിൽ എത്തിയത് എന്നുള്ള ഒരു തോന്നലുണ്ടോ
കുറച്ചൂടെ കഴിഞ്ഞിട്ട് കേറിയാൽ മതിയായിരുന്നു. പിന്നെ ഇതൊന്നും നമ്മൾ തേടി പോകുന്നതല്ലല്ലോ. നമുക്ക് വരുന്ന ഒരു സംഭവം, നമ്മുടെ ഉള്ളിൽ കിടക്കുന്ന സംഭവത്തിനെ നമ്മൾ പുറത്തെടുക്കുകയാണല്ലോ. നമ്മൾ ഈ തേടി പോകുമ്പോഴല്ലേ നമുക്ക് നമ്മുടെ സമയവും കാലവും ഒക്കെ നോക്കാൻ പറ്റത്തുള്ളൂ. എനിക്ക് ഇങ്ങോട്ടേക്ക് വരുന്ന അവസരങ്ങൾ ഞാൻ കേറി പിടിച്ചു. അതിന്റെ ഒരു മിസ്റ്റേക്ക് ആയിപ്പോയിഎന്ന് തോന്നുന്നു
അന്നത്തെ കാലത്ത് ചോക്ലേറ്റ് ഹീറോസ് എന്ന് പറഞ്ഞാൽ ചാക്കോച്ചനും ഞാനും മാത്രമേ ഉണ്ടായിരുന്നു. ചാക്കോച്ചൻ്റെ ഡേറ്റ് കിട്ടിയില്ലെങ്കിൽ നേരെ ഇങ്ങോട്ടേക്കാ വരുന്നത്. ആൾക്കാർക്ക് ഒരു പുതുമ ഇഷ്ടമല്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്.. അവസരങ്ങൾ വരുന്നതൊക്കെ ഞാൻ തള്ളിക്കളഞ്ഞു. എന്റെ മിസ്റ്റേക്കും കൂടിയാണ് കാരണം ഒരിക്കലും തള്ളിക്കളയാൻ പാടില്ലായിരുന്നു. ഇപ്പോ അത് ശരിക്കും പറഞ്ഞാൽ ഞാനത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ കുഴപ്പമില്ല. ഐആം ഹാപ്പി വിത് വാട്ട് ഐ ഹാവ്.
ഞാൻ ഫൈറ്റ് ചെയ്ത്, ഫൈറ്റ് ചെയ്ത് ഫൈറ്റ് ചെയ്ത് ആണ് ഇപ്പോൾ നിൽക്കുന്നത്. എന്റെ ഏറ്റവും ഏറ്റവും പ്ലസ് എന്ന് വെച്ചു കഴിഞ്ഞാൽ ഞാൻ ഇപ്പോഴും ആൾക്കാരെ വിളിക്കും അവസരത്തിനു വേണ്ടിട്ട് . ഇപ്പോ എനിക്ക് കിട്ടിയ റോളുകളെല്ലാം വിളിച്ചു കിട്ടിയ അവസരങ്ങളാണ്. ഞാൻ ദൃശ്യം രണ്ടിൽ അഭിനയിച്ചു ഞാൻ ജിത്തു സാറിനെ വിളിച്ചു സാർ എനിക്കൊരു വേഷം തരണം അതിനുമുമ്പ് രാമിന് വിളിച്ചു എപ്പോഴും വിളിച്ചു കഴിഞ്ഞാൽ അതൊരു ശല്യമായിട്ട് തോന്നും നമ്മുടെ ക്രെഡിബിലിറ്റിയെ ബാധിക്കും ഒരു തവണ ഓർമ്മിപ്പിക്കാം രണ്ടാമത്തെ തവണ ഓർമിപ്പിക്കാം മൂന്നാമത്തെ തവണ ഒരു ശല്യമായിട്ട് മാറും.
ഇപ്പോ ഹെലനിൽ എനിക്ക് ഇങ്ങോട്ടേക്ക് തന്നൊരു വേഷമാണ്. പടത്തിൻ്റെ തുടക്കത്തിലാാണ്. പക്ഷേ എഡിറ്റംഗിൽ സംഭവം വെട്ടിചുരുക്കി. അതിനൊരു കംപ്ലീഷൻ ഇല്ലാത്ത അവസ്ഥയായി. അതു കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. ഈ വിഷമം എങ്ങനെ മാറി എന്ന് വെച്ചു കഴിഞ്ഞാൽ സിനിമ ഇറങ്ങുന്നതിനു മുമ്പ് ഒരാഴ്ച മുമ്പ് എന്നെ വിനീത് വിളിച്ചു. കൃഷ്ണേട്ടാ എനിക്കൊരു കാര്യം പറയണം ആ പടത്തിലെ വേഷം, ദേ ഇങ്ങനെ കണ്ണടച്ചു പോകുന്ന രീതിയിലേ ഉള്ളൂ. ഒന്നും തോന്നരുത് കാരണം ആ വേഷത്തിന് ആ സമയത്ത് അവിടെ വരേണ്ട കാര്യമില്ല
നോക്കൂ അതാണ് നല്ലൊരു ഫിലിം മേക്കർ. നമ്മളെ അറിയിച്ചിട്ട് നമ്മുടെ ആ വേഷം കുറച്ചു. മറ്റേത് നമ്മൾ തിയേറ്റിൽ പോകുമ്പോഴാണ് കട്ട് ചെയ്തു കളഞ്ഞത് അറിയുക. ഭയങ്കര വിഷമമാണ് അങ്ങനെ ചെയ്യുമ്പോൾ. ഇപ്പോ എന്റെ ഒരു മൂഡ് എന്ന് പറയുന്നത് ഞാൻ കുറച്ചുകൂടെ കൺട്രോൾ ചെയ്യാൻ തുടങ്ങി. അതുപോലെ തന്നെ ഞാൻ ഒരു കോളിൽഒതുക്കാൻ തുടങ്ങി. ആൾക്കാരെ വിളിക്കുന്നത്.
എനിക്ക് ആവശ്യം എന്താണെന്നുള്ളത് തിരഞ്ഞെടുക്കാൻ തുടങ്ങി. അല്ലാതെ കണ്ണടച്ച് ആൾക്കാരെ വിളിക്കുകയല്ല. പക്ഷേ വിളിക്കുന്ന സമയത്തെല്ലാം റോൾ ഇല്ല എന്ന് പറഞ്ഞ് ആരും ഒഴിവാക്കൂല്ലല്ലോ. അവര് നമ്മളെ വളരെ നല്ല രീതിയിൽ കൃഷ്ണേട്ടാ കൃഷ്ണേട്ടനെ പോലെ ഒരാളെ കൊണ്ട് ഈ ഒരു വേഷം എങ്ങനെ ചെയ്യിപ്പിക്കാനാണ് എന്നൊക്കെ പറയും. ഓ ഇതെന്ത് മനോഹരമായിട്ടാ പറയുന്നത്. ഇനി എനിക്കൊരു ഹീറോ റോൾ ഞാൻ പ്രതീക്ഷിക്കുന്നില്ല ആ രീതിയിൽ എനിക്കൊരു തിരിച്ചുവരവില്ല . ഇപ്പോ നമ്മൾ മനസ്സിലാക്കണം ഇറ്റ്സ് ടൈം ടു ഗോ ഔട്ട് എന്ന്.
പക്ഷേ കൃഷ്ണയെ വേണം എന്റെ സിനിമയിൽ എന്ന് പറഞ്ഞിട്ട് വിളിക്കുന്ന ഡയറക്ടേഴ്സ് ഉണ്ടോ
സഞ്ജയ് ബോബി അങ്ങനെ വന്നവരാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയതാണ് ട്രാഫിക്കിലെ റോൾ. നല്ലൊരു വേഷമായിരുന്നു അത്. സിനിമയിൽ നിന്ന് തന്നെ ഔട്ടായി പോയ സമയമായിരുന്നു. എന്റെ ഒരു റിമൈൻഡർ. ഇങ്ങനെ ഒരാൾ ജീവിച്ചിരിക്കുന്ന എന്ന ഒരു റിമൈൻഡർ അതു നൽകി. നല്ല അടി കിട്ടേണ്ട ഒരു കഥാപാത്രമായിരുന്നു അത്. കുറെ ആൾക്കാര എന്നെതെറ്റിദ്ധരിച്ചു ആ വേഷം അഭിനയിച്ചു കഴിഞ്ഞിട്ട് .കാരണം ആൾക്കാർക്ക് ഈ നെഗറ്റീവ് ഓർത്തു വെക്കാൻ ഭയങ്കര ഇഷ്ടമാ. സഞ്ജയ് ബാബിയുടെ സ്ക്രിപ്റ്സ് എല്ലാം കൺവിൻസിങ് സ്ക്രിപ്റ്സ് ആണ്. നമുക്ക് പറ്റിയ ഒരു സാധനം വന്നാൽ അവർ വിളിക്കും. അതോണ്ട് നമ്മൾ ഇവരെ അങ്ങോട്ട് വിളിച്ച് ഓർമ്മിപ്പിക്കേണ്ട കാര്യമില്ല. ഇവരെ ഒന്നും നമ്മൾ ഫോളോ ചെയ്യേണ്ട കാര്യമില്ല കാരണം അവര് പക്ക റൈറ്റേഴ്സ് ആണ് അതെ ഈ വേഷം പുള്ളിയെ കൊണ്ട് ചെയ്യിപ്പിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാലേ പുള്ളി വിളിക്കുുള്ളൂ. അതേ പേലൊരാളാണ് വി.കെ പ്രകാശ്. എനിക്ക് ഒരു പരസ്യങ്ങൾ പുള്ളി തന്നു. എന്നേപോലെ സൈജു കുറുപ്പിനും ഒരുപാട് വേഷങ്ങൾ കിട്ടി.
സൈജു നല്ലൊരു സുഹൃത്താണെന്ന് തോന്നുന്നു.
സൈജു അത്യാവശ്യം നല്ലൊരു സുഹൃത്താണ്. എന്ന് വെച്ചാൽ അവൻ പടത്തിനൊന്നും നമ്മളെ റെക്കമെന്റ് ചെയ്യില്ല. എന്നാൽ തന്നെയും ഒരു ആരെക്കുറിച്ചും ഒരു ദോഷം പറയാത്ത ഒരാളാ. സിനിമയിൽ അങ്ങനെ ആൾ കിട്ടണമെങ്കിൽ വളരെ കുറവാ ഭാഗ്യം ചെയ്യണം. ആരെക്കുറിച്ചും ഒരു ദോഷം പറയില്ല. വളരെ നോക്കിങ്ങണ്ടേ സംസാരിക്കുയുള്ളൂ. ഓ അപ്പൊ നമ്മൾ പോയി കഴിഞ്ഞാലും നീ എന്താ അവിടെ ഇരിക്കുന്നത്? ഇവിടെ എന്റെ കൂടെ ഇരിക്ക്. ആൾക്കാര് അങ്ങനെ പറയുന്നത് വളരെ കുറവാണ്.
അനിയത്തി പ്രാവ് അതിന്റെ 25 ആം വർഷം ആഘോഷിക്കുന്ന സമയത്ത് കൃഷ്ണ പറഞ്ഞിട്ടുണ്ട്. അത് കൃഷ്ണയിലേക്ക് എത്തിയ ഒരു സിനിമ കൂടി ആയിരുന്നു എന്ന്.
കുഞ്ചാക്കോ ബോബൻ സിനിമയിൽ 25-ാം വർഷം ആഘോഷിക്കുന്ന ചടങ്ങിലേക്ക് എന്നെ വിളിച്ചിരുന്നു. പോകാനുള്ള ഒരു ചങ്കുറപ്പ് ഉണ്ടായിരുന്നില്ല. ഞാൻ എന്തിനാണ് പോകണ്ടത്? ഇന്നത്തെ കുട്ടികൾക്ക് പക്ഷേ അത്ര പെട്ടെന്ന് കൃഷ്ണ എന്നുള്ള ഒരു ആക്ടറെ തിരിച്ചറിയാൻ പറ്റുന്നുണ്ടോ.. ഇല്ല പറ്റുന്നില്ല. എന്റെ പിള്ളാരെ ഞാൻ സിനിമയിലേക്ക് വിട്ടില്ല. അത് ഉറപ്പിച്ചതാണ്
കുറച്ചു നേരത്തെ ആയിപ്പോയി മലയാള സിനിമയിൽ എത്തിയത് എന്നുള്ള ഒരു തോന്നലുണ്ടോ
കുറച്ചുകൂടെ കഴിഞ്ഞിട്ട് കേറിയാൽ മതിയായിരുന്നു. പിന്നെ ഇതൊന്നും നമ്മൾ തേടി പോകുന്നതല്ലല്ലോ. നമുക്ക് വരുന്ന ഒരു സംഭവം നമ്മുടെ ഉള്ളിൽ കിടക്കുന്ന സംഭവത്തിനെ നമ്മൾ പുറത്തെടുക്കുകയാണല്ലോ. നമ്മള ഈ തേടി പോകുമ്പോഴല്ലേ നമുക്ക് നമ്മുടെ സമയവും കാലവും ഒക്കെ നോക്കാൻ പറ്റത്തുള്ളൂ എനിക്ക് ഇങ്ങോട്ടേക്ക് വരുന്ന അവസരങ്ങൾ ഞാൻ കേറി പിടിച്ചു അതിന്റെ ഒരു മിസ്റ്റേക്ക് ആയിപ്പോയിഎന്ന് തോന്നുന്നു
അന്നത്തെ കാലത്ത് ചോക്ലേറ്റ് ഹീറോസ് എന്ന് പറഞ്ഞാൽ ചാക്കോച്ചനും ഞാനും മാത്രമേ ഉണ്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഡേറ്റിന് എന്തെങ്കിലും പ്രശ്നമ ഉണ്ടെങ്കിൽ ചാക്കോച്ചൻ ഒരു ഡേറ്റ് ഇഷ്യൂ വന്ന നേരെ ഇങ്ങോട്ടേക്കാ വരുന്നത്. ആൾക്കാർക്ക് ഒരു പുതുമ ഇഷ്ടമല്ലാത്ത ഒരു കാലഘട്ടമായിരുന്നു. അങ്ങനെ ഒരേ തരം ക്യാരക്ടേഴ്സ് വന്നപ്പോൾ ആ സമയത്ത് ഞാൻ ഒരു ബ്രേക്ക് എടുക്കേണ്ടി വന്നതാണ് .
അവസരങ്ങൾ വരുന്നതൊക്കെ ഞാൻ തള്ളിക്കളഞ്ഞു. എന്റെ മിസ്റ്റേക്കും കൂടിയാണ് കാരണം ഒരിക്കലും തള്ളിക്കളയാൻ പാടില്ലായിരുന്നു. ഇപ്പോ അത് ശരിക്കും പറഞ്ഞാൽ ഞാനത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ കുഴപ്പമില്ല. ഐആം ഹാപ്പി വിത് വാട്ട് ഐ ഹാവ്.
അങ്ങനെ ഉപേക്ഷിച്ച നല്ല സിനിമകൾ ഉണ്ടോ
അങ്ങനെ ഉപേക്ഷിച്ച ഒരുപാട് നല്ല സിനിമകളുണ്ട് കാരണം ഡേറ്റിന്റെ ഇഷ്യൂ വന്നുകൊണ്ട് അത് ചെയ്യണോ വേണ്ടയോ എന്നുള്ള എനിക്ക് റോങ്ങ് തിങ്കിങ് വന്നു . ആ സമയം എൻ്റെ സിനിമകൾ എന്ന് പറയുന്നത് ദയ, വാഴുന്നോർ,0ഇൻഡിപെൻഡൻസ് ആ സമയത്തൊക്കെ നന്നായിട്ട് ഓടിയ പടങ്ങലാണ്.
ഒരു ഹൈപ്പ് പിന്നെ ആ ഗ്രോത്ത് ഒന്ന് താഴോട്ട് പോകുമ്പോൾ മാനസികമായിട്ട് മടുപ്പുണ്ടായോ
ഒരു മടുപ്പുണ്ടായി. പക്ഷേ ആ മടുപ്പിനെ ഞാൻ സ്ട്രെങ്ത് ആക്കി കളഞ്ഞു . പണ്ടൊക്കെ നമുക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു നമ്മൾ കണ്ടിട്ടുള്ള സ്ട്രോങ് ആയിട്ടുള്ള രണ്ട് ബിഗ് എംസ് എന്ന് പറയുന്ന രണ്ട് മഹാനടൻമാർ അതിനപ്പുറം വരുന്ന ആൾക്കാരെ അംഗീകരിക്കാൻ തിയേറ്ററിൽ പോയി കാണാൻ ജനങ്ങൾക്ക് ഒരു മടി ഉണ്ടായിരുന്നു മലയാളികൾക്ക്. പക്ഷെ ഇന്ന് അതല്ല സ്ഥിതി മലയാള സിനിമ മാറി. ഞാനിപ്പോ ചെയ്യുന്ന സിനിമകളൊന്നും വലിയ വലിയ പടങ്ങളല്ല . പക്ഷേ എന്നെപ്പോലെ ആൾക്കാർക്ക് സ്പേസ് ഉള്ള പടങ്ങളാണ്. കാരണം ഇന്ന് ബിഗ് എമ്മിൻ്റെ ഒരു പടം ഓടണമെന്നില്ല. എന്നാൽ ഞങ്ങൾ പോലുള്ളവരുടെ പടങ്ങൾ നല്ലതാണേൽ ഓടും എന്ന അവസ്ഥയിലായി. അങ്ങനെ ക്യാരക്ടർ റോൾസിലോട്ട് പതുക്കെ ഞാൻ മാറി. ഇനി എനിക്കൊരു ഹീറോ റോൾ ഞാൻ പ്രതീക്ഷിക്കുന്നില്ല. ആ രീതിയിൽ എനിക്കൊരു തിരിച്ചുവരവില്ല. ഇനി അങ്ങനെ ആലോചിച്ച് ഇരുന്നാൽ ഇനിയങ്ങോട്ട്. വീട്ടിൽ ഇരിക്കുകയുള്ളൂ
ക്യാരക്ടർ റോൾസിന് സ്പേസിങ് ഉണ്ട് കാരണം ഇപ്പോ എന്റെ കൂടെ നിൽക്കുന്ന ഹീറോസ് ഒന്നും ക്യാരക്ടർ റോൾസ് ചെയ്യില്ല ക്യാരക്ടർ റോൾസ് ചെയ്യാൻ ആരാ വേണ്ടത് നമ്മളെ പോലുള്ള ആൾക്കാര അപ്പ ആ സ്പേസ് ഞാൻ ട്രൈ ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എത്രനാൾ കാരണം നമ്മൾ ഒരു ഫൈറ്റർ ആയതുകൊണ്ട് എവിടെയും നമ്മൾ ഇടിച്ചു കയറി വർക്ക് ചെയ്യാൻ റെഡിയാണ് അതിനെല്ലാം പോസിറ്റീവ് ആയിട്ട് എടുക്കുന്നു എന്നുള്ളതാണ് കൃഷ്ണയെ സംബധി സംബന്ധിച്ചിടത്തോളം വലിയൊരു പോസിറ്റീവ് ആയിട്ട് തോന്നുന്നു ഞാൻ ഒരിക്കലും ഇപ്പോ നാട്ടിൽ പറയുന്നത് ഒരു ഡിപ്രഷൻ മോഡിലോട്ട് ദൈവം സഹായിച്ചു




