EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ
BusinessNews

വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ

Web Desk
Last updated: November 6, 2025 3:42 PM
Web Desk
Published: November 6, 2025
Share

ദില്ലി: വ്യോമയാന യാത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദേശം മുന്നോട്ട് ദേശീയ വ്യോമഗതാഗത നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ടിക്കറ്റ് റീഫണ്ടിംഗിലടക്കം നിരവധി പരിഷ്കാരങ്ങളാണ് ഡിജിസിഎ മുന്നോട്ട് വച്ചതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടിക്കറ്റ് ക്യാൻസലേഷൻ ഭീമമായ തുക ഈടാക്കുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റം വരും.

മിക്ക ഫ്ലൈറ്റ് ബുക്കിങ് വെബ്സൈറ്റുകളും ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ അവസരം നൽകാറുണ്ട്. എന്നാൽ ഇതിനായി അധിക തുക നൽകേണ്ടി വരും. മാത്രമല്ല ഈ സൗകര്യം ഒരു തവണ മാത്രമേ ഉപയോഗിക്കാനാവൂ. എയർലൈനുകൾ യാത്രക്കാർക്ക് ഒരു ‘ലുക്ക്-ഇൻ’ സൗകര്യം നൽകണമെന്നാണ് ഡിജിസിഎയുടെ നിർദേശം. ഇത് ടിക്കറ്റ് ബുക്ക് ചെയ്ത സമയം മുതൽ 48 മണിക്കൂർ വരെയായിരിക്കും. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ നൽകേണ്ടി വരും.

“ഈ സമയത്തിനുള്ളിൽ, യാത്രക്കാർക്ക് അധിക ചാർജുകളൊന്നും നൽകാതെ ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. എന്നാൽ, മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന പുതിയ ഫ്ലൈറ്റിന്റെ നിലവിലുള്ള സാധാരണ നിരക്ക് നൽകേണ്ടി വരും,” വിമാന ടിക്കറ്റുകളുടെ റീഫണ്ടുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയർമെൻ്റിലാണ് (സിഎആർ) ഈ നിർദേശം സമർപ്പിച്ചത്. എന്നിരുന്നാലും, ഈ പുതിയ നിയമം നടപ്പിലാക്കിയാൽ അത് എല്ലാവർക്കും ബാധകമായിരിക്കില്ല.

കരട് ചട്ടപ്രകാരം, പുറപ്പെടാൻ അഞ്ച് ദിവസത്തിൽ താഴെ സമയമുള്ള ആഭ്യന്തര വിമാനങ്ങൾക്കും 15 ദിവസത്തിൽ താഴെ സമയമുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്കും ഈ ‘ലുക്ക്-ഇൻ’ സൗകര്യം ബാധകമല്ല.”ബുക്ക് ചെയ്ത് 48 മണിക്കൂറിന് ശേഷം ഈ സൗകര്യം ലഭ്യമാകില്ല. ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തുന്നതിന് യാത്രക്കാർ അതാത് റദ്ദാക്കൽ ഫീസ് നൽകേണ്ടിവരും,” എന്ന് കരട് സിഎആറിൽ പറയുന്നു.

TAGGED:DGCAFlightTicket Booking
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഖത്തറിൽ ഇനി മഴക്കാലം; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

October 16, 2022
News

ട്വൻ്റി 20-യിൽ കലാപം, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

October 16, 2024
News

നൂറ രാജകുമാരി അന്തരിച്ചു: അനുശോചനം അറിയിച്ച് ജിസിസി ഭരണാധികാരികൾ

August 21, 2023
News

ഇന്ത്യ- സിംഗപ്പൂർ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു 

February 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?