ദുബായ്: കൂടുതൽ ലൊക്കേഷനുകളിൽ കിയോസ്‌കുകൾ തുറന്ന് ഡിവൈസ് പ്രൊട്ടക്ടർ രംഗത്തെ ജി.സി.സി കമ്പനി ‘ബെയർ’. യു.എ.ഇ., ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലായി ബെയർ അമ്പതിൽപരം ലൊക്കേഷനുകളിൽ കിയോസ്‌കുകൾ വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഈ രാജ്യങ്ങളിലെ പ്രമുഖ ഷോപ്പിങ് മാളുകളിലും സിറ്റി സെന്ററുകളിലുമാണവപ്രവർത്തിക്കുന്നത്. ഉൽപന്നങ്ങൾക്കെല്ലാം തന്നെ സൗജന്യ ആജീവനാന്ത വാറന്റിയും (ഫ്രീ ലൈഫ് ടൈം വാറന്റി) കമ്പനി ഉറപ്പുനൽകുന്നുണ്ട്.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഏറ്റവും അടുത്തായി നേരിട്ട് ബെയർ ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മാത്രമല്ല, പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യൻമാരുടെ സേവനം അപ്പപ്പോൾ ലഭ്യമാക്കുകയും ചെയ്യുന്നു. പുതിയ ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കുക എന്നതിനേക്കാൾ, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം മികച്ച സൗകര്യത്തിൽ ലഭ്യമാക്കുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധയൂന്നുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പ്രമുഖ ഷോപ്പിങ് മാളുകളിലെ പ്രധാന ലൊക്കേഷനുകളിൽ തന്നെ കിയോസുകകൾ തുറക്കാൻ തങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തിയതായി പാരന്റ് കമ്പനിയായ ‘ആമാൽ’-ന്റെ എക്‌സിക്യുട്ടീവ് പാർട്ണർ അൽ ഹരീത്ത് അൽ ഖലീലി പറഞ്ഞു.
കിയോസ്‌കുകൾ വ്യാപകമാക്കുകവഴി ദിവസവും ആയിരത്തിൽപരം ഉപഭോക്താക്കൾക്ക് സുപ്രധാന സേവനങ്ങളെല്ലാം തന്നെ എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ഓരോ ലോക്കേഷനിലും മികച്ച നിലവാരത്തോടെയുള്ള പ്രൊഫഷനൽ ഇൻസ്റ്റലേഷൻ സൗകര്യവും എളുപ്പം ലഭ്യമാകുന്നു.
ബെയർ തങ്ങളുടെ ഉപഭോക്താവിൻ്റെ ജീവിതത്തിലെ നിസ്സീമമായ ഒരു ഭാഗമാവുക എന്നതാണ് ലക്ഷ്യമെന്ന് ആമാൽ ചീഫ് ബിസിനസ് എക്‌സിക്യുട്ടീവ് അനൂപ് എസ്.കെ. പറഞ്ഞു. ‘ഒരു മികച്ച ഉൽപന്നം മൂല്യവത്താകുന്നത് അത് എളുപ്പം ലഭ്യമാകുമ്പോൾ മാത്രമാണ്. വിശ്വസിക്കാവുന്ന, ഓൺ ദ സ്‌പോട് സേവനമെന്ന ആവശ്യം പരിഗണിച്ചാണ് അമ്പതിൽപരം പ്രധാന ലൊക്കേഷനുകളിലേക്ക് കിയോസ്‌കുകൾ വ്യാപിപ്പിച്ചത്. ഉപകരണങ്ങളുടെ സംരക്ഷണം എന്നതിനപ്പുറം, ഉപഭോക്താക്കളുടെ സമയം കൂടിയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. അവരെവിടെയാണോ താമസിക്കുന്നത്, അല്ലെങ്കിൽ ജോലി ചെയ്യുന്നത്/ഷോപ്പ് ചെയ്യുന്നത് അവിടെ അവർക്ക് മനസ്സമാധാനം കണ്ടെത്താൻ സഹായിക്കുകയാണ് ചെയ്യുന്നത്’-അദ്ദേഹം പറഞ്ഞു.
13 വർഷത്തിലധികമായി വിപണിയിലുള്ള, പതിനായിരത്തിൽപരം ഗൂഗ്ൾ റിവ്യൂ ഉള്ള, ആയിരത്തിൽപരം ഉപഭോക്താക്കൾ ദിനേന ആശ്രയിക്കുന്ന ബെയറിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാ്ണ് പുതിയ മാർക്കറ്റ് എക്‌സ്പാൻഷൻ. ഫ്രീ ലൈഫ് ടൈം വാറന്റി വാഗ്ദാനം ചെയ്യുന്ന ബെയറിന്റെ സുശക്തമായ ശൃംഖല ‘ഒരിക്കൽ ഇൻസ്റ്റാൻ ചെയ്യൂ, ആജീവനാന്തം സ്വസ്ഥമായിരിക്കൂ’ (‘ഇൻസ്റ്റാൾ വൺസ്, ആൻഡ് റിലാക്‌സ് ഓൾവെയ്‌സ്’) എന്ന വാഗ്ദാനമാണ് മുന്നോട്ട് വെക്കുന്നത്.
ബെയറിനെ കുറിച്ചും ഉൽപന്നങ്ങളെ കുറിച്ചും കൂടുതൽ അറിയാൻ www.bareprotection.com സന്ദർശിക്കുക. ലൈഫ് ടൈം ഫ്രീ റീപ്ലേസ്മെൻ്റ് ബെയർ ഉൽപന്നങ്ങൾക്ക് മാത്രമാണ് ബാധകം. ഡിവൈസിൻ്റെ ഹാർഡ് വെയറിന് സംഭവിക്കുന്ന ക്ഷതങ്ങൾക്ക് കവറേജ് ലഭിക്കില്ല. ടോർച്ചർ ടെസ്റ്റുകൾ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം ദുരുപയോഗങ്ങൾ ഡിവൈസിനെ തന്നെ തകരാറിൽ ആക്കിയേക്കാം.