EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വെറ്റെക്‌സില്‍ ശ്രദ്ധേയ സാന്നിധ്യമായി ആസാ ഗ്രൂപ്പ് :പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > വെറ്റെക്‌സില്‍ ശ്രദ്ധേയ സാന്നിധ്യമായി ആസാ ഗ്രൂപ്പ് :പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ചു
Business

വെറ്റെക്‌സില്‍ ശ്രദ്ധേയ സാന്നിധ്യമായി ആസാ ഗ്രൂപ്പ് :പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ചു

Web Desk
Last updated: October 2, 2025 11:30 PM
Web Desk
Published: October 2, 2025
Share

ദുബായ്: വേള്‍ഡ് ട്രേഡ് സെന്ററില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ) സംഘടിപ്പിച്ച വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്‌സിബിഷനില്‍ (വെറ്റെക്‌സ്) ശ്രദ്ധേയ സാന്നിധ്യമായി ആസാ മിഡിലീസ്റ്റ് കോണ്‍ട്രാക്ടിംഗ് കമ്പനി എല്‍എല്‍സി. വെറ്റെക്‌സില്‍ ഓരോ വര്‍ഷവും ഊര്‍ജ്ജരംഗത്ത് അതിനൂതനവും സുസ്ഥിരവുമായ പദ്ധതികളാണ് ആസാ ഗ്രൂപ്പ് പരിചയപ്പെടുത്തുന്നത്. വെറ്റെക്‌സില്‍ ഇത്തവണയും സാന്നിധ്യം ഉറപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ആസയുടെ ഗോ ഗ്രീന്‍ പോലുള്ള സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഹരിത ഭാവിക്കായി ഒരേ ദര്‍ശനം പങ്കിടുന്ന വ്യവസായ നേതാക്കളുമായി സഹകരിക്കാനും സാധിച്ചതായും ആസാ മിഡിലീസ്റ്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ചെയര്‍മാന്‍ സി.പി. സാലിഹ് പറഞ്ഞു.

ദേവയുമായി സഹകരിച്ച് നടപ്പാക്കുന്ന ഗോ ഗ്രീന്‍ സംരംഭവും റിന്യൂവല്‍ എനര്‍ജി അഥവാ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുമാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് ഡയറക്ടര്‍മാരായ അന്‍ഹാര്‍ സാലിഹ്, സഞ്ജീദ് സാലിഹ്, സഹല്‍ സാലിഹ് എന്നിവര്‍ പറഞ്ഞു. പുതിയ പദ്ധതിയുടെ പ്രവര്‍ത്തനരൂപം വെറ്റെക്‌സില്‍ സന്ദര്‍ശകര്‍ക്കായി ആസാ ഒരുക്കിയിരുന്നുവെന്ന് സിഒഒ കാള്‍ വ്യക്തമാക്കി. വര്‍ഷത്തില്‍ 12,000 മെട്രിക് ടണ്‍ സ്റ്റീല്‍ സ്ട്രക്ച്ചര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് കമ്പനിയുടെ പ്രത്യേകതയെന്ന് ആസാ ഗ്രൂപ്പ് സിഇഒ ഫാരിസ് അബൂബക്കര്‍ പറഞ്ഞു. ഇത് ദുബായിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ഹരിത വളര്‍ച്ചാ പദ്ധതികള്‍ക്കും പിന്തുണ നല്‍കുന്നുണ്ട്. സുസ്ഥിര അടിസ്ഥാനസൗകര്യ വികസനത്തില്‍ മുന്‍നിരയിലാണ് കമ്പനിയുള്ളത്. കഴിഞ്ഞ 19 വര്‍ഷങ്ങളായി ദേവയുടെ വിശ്വസ്ത പങ്കാളിയാണ് ആസാ ഗ്രൂപ്പ്. 16 വര്‍ഷങ്ങളായി വെറ്റെക്‌സിലും സജീവ പങ്കാളിത്തമുണ്ട്. സിപി ഹോള്‍ഡിംഗ് എന്ന ആഗോള ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയോടെ 7,000 ത്തിലേറെ ജീവനക്കാരും, 500-ത്തിലേറെ വാഹനങ്ങളും യന്ത്രങ്ങളും, കൂടാതെ 1,500 ത്തിലേറെ വിജയകരമായി പൂര്‍ത്തിയായ പദ്ധതികളുമൊക്കെയാണ് ഗ്രൂപ്പിന്റെ നേട്ടം. ഡയറക്ടര്‍ (പവര്‍ ഡിവിഷന്‍) രഞ്‌ജോദ് സിംഗ്, ആഷ്ലി (കോണ്‍ട്രാക്ട് മാനേജര്‍) തുടങ്ങിയവരും സംബന്ധിച്ചു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Business

ഭോപ്പാലിൽ നിന്നും 55 മിനിറ്റിൽ ഇൻഡോർ: എയർ ടാക്സി സർവ്വീസുമായി മധ്യപ്രദേശ് സർക്കാർ

June 15, 2024
BusinessSports

ഫ്ളെക്സ് പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ആരംഭിക്കുന്നു

November 3, 2025
Business

ഫോർബ്സ് സമ്പന്ന പട്ടിക; മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം.എ യൂസഫലി

October 9, 2025
Business

അൽ അൻസാരി എക്‌സ്‌ചേഞ്ച് ഓഹരികളിൽ വൻ കുതിപ്പ്

April 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?