ദുബായ്: കലാരംഗത്ത് എ.ഐയുടെ സാന്നിധ്യം ഭയപ്പെടുത്തുന്നുണ്ടെന്ന് ഗായിക ചിത്ര. ഈ മാസം ആറിന് നടക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.എസ് ചിത്ര.
പാട്ടിലും സിനിമയിലുമൊക്കെ നിർമ്മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ വരവിനെ കുറിച്ചാണ് വാമ്പമ്പാടിയുടെ ആശങ്ക. പക്ഷേ മാറ്റങ്ങളെ പൂർണമായി തള്ളിപ്പറയുന്നുമില്ല. ആകെ എത്ര പാട്ടുകൾ പാടിയെന്ന് ചോദിച്ചാൽ, ചിതലരിച്ച പാട്ടുപുസ്തകങ്ങളെ ഓർമ്മവരും.
പകരംവെയ്ക്കാനില്ലാത്തെ മലയാളിയുടെ വാനമ്പാടിയായി മാറിയിട്ടും ഇത്രയക്ക് വിനയവും നഷ്കളങ്കതയും എന്തിനെന്ന ചോദ്യത്തിന് താൻ അത്രയ്ക്ക് റിച്ച് അല്ലെന്ന് പറയും കെ.എസ്. ചിത്ര.
ശബ്ദത്തിന്റെ മേന്മ നിലനിർത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ താനിപ്പോഴും സംഗീത പരിശീലനം ഒഴിവാക്കാറില്ലെന്ന് ചിത്ര പറഞ്ഞു.
ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.എസ് ചിത്ര ദുബായിൽ എത്തുന്നത്.. മകളുടെ മരണശേഷം ദുബായിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു.
ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടിയിൽ പങ്കെടുക്കാനാണ് ചിത്ര ദുബായിൽ എത്തിയത്. സ്റ്റീഫൻ ദേവസ്സി, ഹരിശങ്കർ, ശ്രീരാഗ്, രാജേഷ് ചേർത്തല, അനാമിക തുടങ്ങിയവർ അണിനിരക്കുന്ന നാല് മണിക്കൂർ സംഗീത പരിപാടിയാണ് ഒരുങ്ങുന്നത്.