പ്രശസ്‌ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ പേരിൽ കാനഡയിൽ ഒരു സ്ട്രീറ്റ്. റഹ്‌മാനോടുള്ള ആദര സൂചകമായാണ് മാര്‍ഖം സിറ്റിയിലെ സ്‌ട്രീറ്റിന് സംഗീത കുലപതിയുടെ പേര് നല്‍കിയത്. കാനഡയിലെ ജനങ്ങളുടെ അംഗീകാരത്തിന് എ ആർ റഹ്‌മാൻ നന്ദിയും അറിയിച്ചു.
ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത അംഗീകാരമാണിതെന്നും മാര്‍ഖം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗൺസിലർമാര്‍, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്‌തവ എന്നിവരോടും കാനഡയിലെ ജനങ്ങളോടും നന്ദിയറിയിക്കുന്നുവെന്നും റഹ്‌മാൻ ട്വിറ്ററിൽ കുറിച്ചു.