കൊടുംചൂടിൽ യുഎഇ വെന്തുരുകുന്നതിനിടെ അൽ ഐനിൽ നല്ല മഴ. യുഎഇയിൽ ഓഗസ്റ്റ് ഒന്നിന് താപനില 51.8°C-ൽ എത്തിയതിന് പിന്നാലെയാണ്, അൽ ഐൻ നഗരത്തിലെ താമസക്കാർക്ക് ഞായറാഴ്ചഅൽപ്പം മഴ ആസ്വദിക്കാൻ സാധിച്ചത്. രാജ്യത്തെ കാലാവസ്ഥ വേനൽക്കാലത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലാണ് ഇപ്പോൾ (അൽ മിർസാം എന്നാണ് ഈ ചൂടേറിയ ദിവസങ്ങൾ അറിയപ്പെടുന്നത്. ഓഗസ്റ്റ് 10-ന് ഇത് അവസാനിക്കും) .
സ്റ്റോം സെൻ്റർ ഓൺലൈനിൽ പങ്കുവെച്ച വീഡിയോകളിൽ അബുദാബിയിലെ അൽ ഐൻ നഗരത്തിലെ ഉമ്മു ഗാഫ എന്ന താമസസ്ഥലത്ത് കനത്ത മഴ പെയ്യുന്ന ദൃശ്യങ്ങളുണ്ട്.
ഈ കാലാവസ്ഥാ മാറ്റത്തോടൊപ്പം ശക്തമായ കാറ്റും വീശി, മരങ്ങൾ ആടിയുലയുകയും കാലാവസ്ഥയുടെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്തു. കനത്ത മഴയും ശക്തമായ കാറ്റും ഡ്രൈവർമാർക്ക് വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങൾ സൃഷ്ടിച്ചു.