കൊച്ചി: കോതമംഗലത്ത് യുവാവിനെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചേലാട് സ്വദേശിനിയായ അദീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലാണ് കൊലപ്പെട്ടത്.
മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന യുവതി അൻസിലിനെ ഒഴിവാക്കാൻ വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിത് എന്നാണ് പൊലീസ് പറയുന്നത്. അൻസിലുമായി സാമ്പത്തിക ഇടപാടുകളും യുവതിക്ക് ഉണ്ടായിരുന്നു. കള നാശിനിയായ പാരാക്വിറ്റ് ആണ് കൊല്ലാൻ ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാൽ എങ്ങനെയാണ് വിഷം യുവാവിൻ്റെ ഉള്ളിലെത്തിയതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.
നിന്‍റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്‍റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്‍റെ സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരുന്നു. വിഷം കൊടുത്തതിന് ശേഷം യുവതി, അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അന്‍സിലിന്‍റെ സുഹൃത്ത് പറഞ്ഞിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു.