EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിയുടെ മുഖം മാറും; രണ്ട് വമ്പൻ പദ്ധതികൾ അവസാനഘട്ടത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായിയുടെ മുഖം മാറും; രണ്ട് വമ്പൻ പദ്ധതികൾ അവസാനഘട്ടത്തിൽ
News

ദുബായിയുടെ മുഖം മാറും; രണ്ട് വമ്പൻ പദ്ധതികൾ അവസാനഘട്ടത്തിൽ

News Desk
Last updated: August 29, 2022 7:50 AM
News Desk
Published: August 29, 2022
Share

ദുബായിൽ സുഗമമായ ​ഗതാ​ഗതം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിൽ. ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയും ഷിൻദഗ ഇടനാഴിയും പൂർത്തിയാവുന്നതോടെ ദുബായിയുടെ മുഖം തന്നെ മാറും. ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയുടെ നിർമാണ പ്രവർത്തികൾ നിലവിൽ പകുതിയോളം പൂർത്തിയായിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.

മണിക്കൂറിൽ 28,800 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന വിധത്തിലാണ് പാലങ്ങളുടേയും ടണലുകളുടേയും നിർമാണം. അൽ ഗുബൈബ, ഖലീജ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റുകളിലൂടെ കടന്നുപോകുന്ന പദ്ധതി ഇൻഫിനിറ്റി പാലം ഭാഗത്തേക്കുള്ള ഗതാഗതത്തെ കൂടുതൽ സുഗമമാക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. കൂടാതെ ഖാലിദ് ബിൻ അൽ വലീദ്, അൽ ഖലീജ് റോഡുകളിലൂടെ മണിക്കൂറിൽ 3,200 വാഹനങ്ങൾക്കും കടന്നുപോകാം.

അൽ മിന റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കയ്റോ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ഷിൻദഗ ഇടനാഴി യാഥാർത്ഥ്യമാവുന്നതോടെ ദുബായില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയും സുഗമമാകും. 13 കിലോ മീറ്റർ നീളുന്നതാണ് ഈ ഇടനാഴി. ഏ‍ഴ് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആറ് ജംഗ്ഷനുകൾ, മൂന്നര കിലോമീറ്റര്‍ പാലങ്ങൾ, രണ്ടേകാല്‍ കിലോമീറ്റര്‍ ടണല്‍, അഞ്ച് കിലോമീറ്റര്‍ റോഡ് എന്നിവ ഉൾപ്പെടുന്ന പദ്ധതി അവസാനഘട്ടത്തിലാണ്. ദുബായിലെ ​ഗതാ​ഗത തിരക്കും പാർക്കിം​ഗ് സൗകര്യങ്ങളും വർധിക്കുന്നതോടെ വാഹനാപകടങ്ങളും ​ഗണ്യമായി കുറയുമെന്നും അധികൃതർ പറഞ്ഞു.

TAGGED:falcon interchange
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഖലിസ്ഥാൻ നേതാവ് അവതാർ സിംഗ് ഖണ്ഡ ബ്രിട്ടനിൽ മരണപ്പെട്ടു: മരണത്തിൽ ദുരൂഹതയെന്ന് അനുയായികൾ

June 15, 2023
DiasporaNews

ഉംറ തീർത്ഥാടകർക്ക് പാക്കേജിലെ എല്ലാ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണം

October 6, 2022
News

‘അടിച്ചു സാറെ’, സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാന വിജയി ഓടിക്കയറിയത് പോലീസ് സ്റ്റേഷനിൽ 

March 16, 2023
News

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് പുതിയ കെട്ടിടം; കൈത്താങ്ങായത് അദീബ് & ഷഫീന ഫൗണ്ടേഷൻ

January 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?