EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാത്തിരിപ്പിനൊടുവിൽ ശ്രുതിക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാത്തിരിപ്പിനൊടുവിൽ ശ്രുതിക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി
News

കാത്തിരിപ്പിനൊടുവിൽ ശ്രുതിക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി

Web Desk
Last updated: November 28, 2024 8:42 PM
Web Desk
Published: November 28, 2024
Share

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സ്വന്തം കുടുംബവും വീടും നഷ്ടപ്പടുകയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പിൽ ക്ലർക് തസ്തികയിൽ ജോലി നൽകി കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ശ്രുതിയുടെ നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടർക്കാണ് ചുമതല നൽകിയിരിക്കുന്നത്.

ചൂരൽമലയിലെ പുതിയ വീടിൻ്റെ ഗൃഹപ്രവേശനവും പ്രതിശ്രുത വരൻ ജെൻസണുമായുള്ള വിവാഹനിശ്ചയവും കഴിഞ്ഞ സമയത്താണ് ശ്രുതിയുടെ ജീവിതത്തിലേക്ക് ദുരന്തങ്ങൾ ഉരുൾപൊട്ടിയെത്തിയത്. ചൂരൽമല ദുരന്തത്തിൽ ശ്രുതിയുട വീടും അച്ഛനും അമ്മയും അനിയത്തിയും ഇല്ലാതായി. പിതാവിൻ്റെ സഹോദരനും മക്കളും അടക്കം കുടുംബത്തിലെ ആകെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്.

ഈ ദുരിതത്തിൽ നിന്നും തിരികെ കേറുന്നതിനിടെയ്ക്ക് ആണ് തണലായി ഒപ്പം നിന്ന പ്രതിശ്രുത വരൻ ജെൻസനെ ശ്രുതിക്ക് വാഹനാപകടത്തിൽ നഷ്ടപ്പെടുന്നത്. ഈ അപകടത്തിൽ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ്. ഇതിനിടെയാണ് പുതിയ ജീവിതത്തിന് വഴി തുറന്നു കൊണ്ട് സർക്കാർ ജോലിയുടെ ഉത്തരവ് ശ്രുതിക്ക് കിട്ടുന്നത്.

TAGGED:ChooralmalaJensonShruthi Chooralmalawayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

എക്സൽ എഡു മാഗസിൻ GCCയിലെ ഏറ്റവും വലിയ സ്കൂൾ ഫുട്ബോൾ ടൂർണമെൻറായ എക്സൽ പ്രീമിയർ ലീഗ് ആരംഭിച്ചു

October 12, 2024
News

ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരിക്കുന്ന വ്യക്തിയായി  തിയോഡോറോ ഒബിയങ് ബസോഗോ

November 24, 2022
News

പേരയ്‌ക്ക എറിഞ്ഞു വീഴ്ത്തിയതിന് മർദ്ദനത്തിനിരയായ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തുടരുന്നു

January 18, 2023
News

ഓസ്ട്രേലിയ: വീട്ടിൽ വളർത്തിയ കംഗാരുവിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

September 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?