EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വർണാഭമായ ഷാർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > വർണാഭമായ ഷാർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി
DiasporaNews

വർണാഭമായ ഷാർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി

Web News
Last updated: November 7, 2024 3:32 PM
Web News
Published: November 7, 2024
Share

ഷാർജ: 43 മത് ഷാർജ പുസ്തകോത്സവത്തിന് തുടക്കമായി.ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഷാർജയുടെ ഭരണാധികാരിയായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമാണ്.പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ പുസ്തകോത്സവം നടക്കുന്നത്. എക്സ്പോ സെൻററിൽ നവംബർ 17 വരെയാണ് പുസ്തകോത്സവം.ഉദ്ഘാടനത്തിനെത്തിയ ഷാർജ ഭരണാധികാരിയെ ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സ്വീകരിച്ചു.

എസ്ബിഎ ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി,ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ഷെയ്ഖ് സലേം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി,സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം ബിൻ സഖർ അൽ ഖാസിമി തുടങ്ങിയവരും ചടങ്ങിലെത്തി.അറബി ഭാഷ, സാഹിത്യം, ശാസ്ത്രം, ചരിത്രം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഷാർജ ഭരണാധികാരി പറഞ്ഞു. അറബി ഭാഷയുടെ 17 നൂറ്റാണ്ടുകളുടെ വികസനം 127 വാല്യങ്ങളിലായി രേഖപ്പെടുത്തിയ അറബിക് ചരിത്ര കോർപസിൽ ഭരണാധികാരി ഒപ്പുവച്ചു.

അറബിക് ഭാഷയെ കുറിച്ച് പഠനം നടത്തി ചരിത്രപരമായ ചരിത്ര കോർപസിനായി സംഭാവനനൽകിയവരെയും ആദരിച്ചു. 108 രാജ്യങ്ങളിൽ നിന്നായി ഇത്തവണ 2522 പ്രസാധകരാണ് പുസ്തകോത്സവത്തിൻറെ ഭാഗമാകുന്നത്. 63 രാജ്യങ്ങളിൽ നിന്നുളള 250 ലധികം അതിഥികളുമെത്തും.500 സാംസ്കാരിക പരിപാടികൾ ഉൾപ്പടെ 1357 പരിപാടികളും നടക്കും.

TAGGED:sharjahSharjah Book FairSHARJAH BOOK FAIR INAGURATION
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

‘വിക്രം’ ദക്ഷിണ കൊറിയയിലും ഹൗസ്ഫുൾ! വീഡിയോ വൈറൽ

October 8, 2022
Diaspora

എബിസി സൂപ്പര്‍ കപ്പ് പ്രവാസി സോക്കറിന് കിരീടം

March 5, 2024
EntertainmentNews

ഐഎഫ്എഫ്കെയിൽ ‘നൻപകൽ നേരത്ത് മയക്കവും’ ‘അറിയിപ്പും’ മത്സരിക്കും

October 12, 2022
News

നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും

October 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?