EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ശബരിമലയിൽ ദിവസം 70,000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിം​ഗ് 10000 പേർക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ശബരിമലയിൽ ദിവസം 70,000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിം​ഗ് 10000 പേർക്ക്
News

ശബരിമലയിൽ ദിവസം 70,000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിം​ഗ് 10000 പേർക്ക്

Web Desk
Last updated: October 16, 2024 7:41 PM
Web Desk
Published: October 16, 2024
Share

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ശബരിമല ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഈ സീസൺ മുതൽ പ്രതിദിനം 80000 പേരെ മാത്രമായിരിക്കും ഒരു ദിവസം ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കുക. ഇതിൽ 70,000 പേർക്കും വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യേണ്ടി വരും. ബാക്കി പതിനായിരം സ്ലോട്ടുകൾ സ്പോട്ട് ബുക്കിം​ഗിനായി മാറ്റിവച്ചേക്കും എന്നാണ് സൂചന.

സ്പോട്ട് ബുക്കിം​ഗ് ഒഴിവാക്കുന്നതിനെതിരായ പ്രതിപക്ഷ പ്രതിഷേധവും പാർട്ടിക്കുള്ളിൽ തന്നെയുണ്ടായ എതിർപ്പും ഉണ്ടായെങ്കിലും സ്പോട്ട് ബുക്കിം​ഗ് പതിനായിരത്തിൽ ഒതുക്കി നിർത്തുകയാണ് സർക്കാർ. നേരത്തെ പ്രഖ്യാപിച്ച പോലെ 80000 പേർക്ക് മാത്രമാണ് പ്രതിദിനം ശബരിമലയിൽ ഇനി പ്രവേശനം ഉണ്ടാവുക. അതിൽ പതിനായിരം സ്ലോട്ടുകൾ സ്പോട്ട് ബുക്കിം​ഗിലേക്ക് മാറ്റുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. വിർച്വൽ ക്യൂ ബുക്കിം​ഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയാൽ മാലയിട്ട് എത്തുന്ന എല്ലാവർക്കും ശബരിമലയിൽ ദർശനം നടത്താൻ സാധിക്കുമോ എന്ന സംശയമാണ് പത്തനംതിട്ടയിലെ സിപിഎമ്മും ഇടതുമുന്നണി ഘടകകക്ഷികളും മുന്നോട്ട് വയ്ക്കുന്നത്. വിഷയം യുഡിഎഫും സംഘപരിവാറും ഭക്തരെ കുത്തിയിളക്കാൻ വേണ്ടി ഉപയോ​ഗിക്കുമോ എന്ന ആശങ്കയും പാർട്ടിയിൽ ഒരു വിഭാ​ഗത്തിനുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ ശബരിമല പ്രക്ഷോഭം പോലെയൊരു വൈകാരിക വിഷയമായി ഇതുമാറ്റപ്പെടുമോ എന്നതാണ് സിപിഎമ്മിലെ ഒരു വിഭാ​ഗത്തിൻ്റെ ആവലാതി.

 

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ നേട്ടം

November 4, 2022
News

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി: മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി

February 17, 2023
News

പ്രസിഡൻ്റിൻ്റെ മരണത്തിൽ ഞെട്ടി ഇറാൻ, വൈസ് പ്രസിഡൻ്റ് ഉടൻ അധികാരമേൽക്കും

May 20, 2024
News

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരാവകാശം: കേജ‍്‍രിവാളിന് 25,000 രൂപ പിഴ

March 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?