EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്വൻ്റി 20-യിൽ കലാപം, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്വൻ്റി 20-യിൽ കലാപം, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി
News

ട്വൻ്റി 20-യിൽ കലാപം, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Web Desk
Last updated: October 16, 2024 1:50 PM
Web Desk
Published: October 16, 2024
Share

കൊച്ചി: ട്വൻ്റി 20 ഭരിക്കുന്ന ഏക പഞ്ചായത്തായ എറണാകുളത്തെ കുന്നത്തുനാട്ടിൽ അവിശ്വാസത്തിലൂടെ പ്രസിഡൻ്റിനെ പുറത്താക്കി. രാജിവയ്ക്കണമെന്ന പാർട്ടിയുടെ ആവശ്യം തള്ളിയതോടെയാണ് കുന്നത്തുനാട് പ്രസിഡൻ്റ് എം.വി നിതമോളെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയത്. വൈസ് പ്രസിഡൻ്റ് റോയ് ഔസേഫ് അവതരിപ്പിച്ച പ്രമേയം ട്വൻ്റി ട്വന്റിയിലെ മറ്റു അം​ഗങ്ങളുടെ പിന്തുണയോടെ ആണ് പാസ്സായത്.

യുഡിഎഫിലെ അഞ്ച് അം​ഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്തില്ല. ട്വൻ്റി 20 യുടെ 10 അം​ഗങ്ങളും പ്രസിഡൻ്റിനെതിരെ വോട്ട് ചെയ്തു. സിപിഎം അം​ഗങ്ങൾ യോ​ഗത്തിന് വന്നില്ല. നിത മോൾ ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചു, ഔദ്യോ​ഗിക ചുമതലകളിൽ വീഴ്ച വരുത്തി, നിയമപരമായി അയോ​ഗ്യനായ സിപിഎം അം​ഗം നിസാർ ഇബ്രാഹിമിൻ്റെ അയോ​ഗ്യത ക്രമവത്കരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയുമായി ചേർന്ന് വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഉന്നയിച്ചത്. വടവുകാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ജ്യോതികുമാറാണ് യോ​ഗം നിയന്ത്രിച്ചത്.

ട്വൻ്റി 20യുടെ തെറ്റായ നിർദേശങ്ങൾ നടപ്പാക്കാൻ കൂട്ടാക്കാതിരുന്നതോടെയാണ് തന്നെ ഒഴിവാക്കിയതെന്ന് നിത മോൾ പറഞ്ഞു. തനിക്കെതിരെ അവിശ്വാസ പ്രമേയത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.

TAGGED:Kunnathunadutwenty 20
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും

November 25, 2022
News

ആമസോണിൽ നിന്നും എക്സ് കൺട്രോളർ ഓർഡർ ചെയ്തു; ബോക്സ് തുറന്നപ്പോൾ വിഷ പാമ്പ്

June 19, 2024
News

ദുബായിൽ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 54 കാരന് 15 വർഷം തടവ്

September 4, 2022
EntertainmentNews

ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത് എന്നാണ് ധാരണ, രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍

December 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?