EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുഞ്ഞുങ്ങൾക്കായി ജീവിക്കണം, തകരരുത്: ഇത് ഉഷ തുന്നിയെടുത്ത ജീവിതം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > കുഞ്ഞുങ്ങൾക്കായി ജീവിക്കണം, തകരരുത്: ഇത് ഉഷ തുന്നിയെടുത്ത ജീവിതം
Editoreal Plus

കുഞ്ഞുങ്ങൾക്കായി ജീവിക്കണം, തകരരുത്: ഇത് ഉഷ തുന്നിയെടുത്ത ജീവിതം

Web Desk
Last updated: September 7, 2024 7:20 PM
Web Desk
Published: September 6, 2024
Share

തനിഷ്ക് മിഡിൽ ഈസ്റ്റും എഡിറ്റോറിയലും ചേർന്ന് സംഘടിപ്പിക്കുന്ന മാ കോണ്ടസ്റ്റിലെ അഞ്ച് ജേതാക്കളിൽ ഒരാളാണ് എറണാകുളം സ്വദേശിനി ഉഷ ബി നായർ. ഉഷയുടെ മകൾ ശ്രീലക്ഷ്മി കോണ്ടസ്റ്റിൽ പങ്കെടുത്ത് അയച്ച കത്താണ് നാട്ടിൽ നിന്നും യുഎഇയിലേക്ക് കൊണ്ടുപോകാനായി തെരഞ്ഞെടുത്ത അഞ്ച് പേരിൽ ഒരാളായി ഉഷയെ മാറ്റിയത്. ഇതായിരുന്നു ശ്രീലക്ഷ്മി ഞങ്ങൾക്ക് അയച്ച കത്ത്.

എന്‍റെ പേര് ശ്രീലക്ഷ്മി , ഞാൻ എറണാകുളം സ്വദേശിയാണ്

എന്‍റെ അമ്മ, ഉഷ. ബി. നായർ. ജീവിതത്തിൽ പോരാടി വിജയിക്കേണ്ടത് എങ്ങനെ എന്ന് ജീവിച്ചു കാണിച്ച വ്യക്തി 32 വയസ്സിൽ വിധവ ആകേണ്ടി വന്ന ഒരു സ്ത്രീ , കയ്യിൽ രണ്ട് 2.5 വയസും 6 മാസവും മാത്രം പ്രായമുള്ള 2 പെൺകുഞ്ഞുങ്ങളും.

ഭർത്താവിന്റെ വീട്ടിൽ നിന്ന് മറ്റു സഹോദങ്ങൾക്ക് ബാധ്യത ആവും എന്ന് പറഞ്ഞു ഇറക്കി വിടുന്നു. സ്വന്തം സഹോദരങ്ങളുടെയും അമ്മയുടെയും അരുകിൽ ആശ്രയം ചോദിച്ചു ചെന്നപ്പോഴും അതേ അവസ്ഥ. ഒടുവിൽ അമ്മമ്മയുടെ കാരുണ്യം കൊണ്ട് കിടക്കാൻ ഇടം കിട്ടി.അതു കൊണ്ടായില്ലല്ലോ. പലയിടത്ത് നിന്നും കുത്തുവാക്കുകളും ഒറ്റപ്പെടുത്തലും വന്ന് തുടങ്ങിയതോടെ അമ്മ ആകെ അറിയുന്ന തയ്യൽ തൊഴിലായി സ്വീകരിച്ചു.

തുച്ഛമായ വരുമാനത്തിന് ഞങ്ങളെ രണ്ടാളെയും പഠിപ്പിച്ചു. ആരിൽ നിന്നും ഒന്നും മേടിച്ചു ജീവിക്കരുതെന്നും സ്വയം അധ്വാനിച്ചു ജീവിക്കുന്നതാണ് മഹത്വമെന്നും ഞങ്ങളുടെ അമ്മ ആണ് പഠിപ്പിച്ചത്. ഉള്ള വരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം തന്നെ നേടി തന്നു.ഞാൻ ഇന്ന് ദുബായ് കമ്പനിയിൽ ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ആയും സ്വന്തം നിലക്ക് ചെറിയ ബിസിനസ് ചെയുകയും ചെയുന്നു. അനുജത്തി കേരള ഹൈകോർട്ടിൽ അറിയപ്പെടുന്ന വക്കീൽ ആയി പ്രാക്ടീസ് ചെയ്യുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ട് ജീവിതത്തിൽ അനുഭവിച്ചിട്ടും പലപ്പോളും മുന്നോട്ട് എന്തെന്ന് അറിയാതെ പകച്ചു നിന്നപ്പോളും അമ്മ ഒരിക്കൽ പോലും മരണത്തെ കുറിച് ചിന്തിച്ചിട്ടില്ല, ഇന്ന് ഞാൻ വൈധവ്യം അനുഭവിക്കുമ്പോളും എനിക്ക് ജീവിക്കാൻ പ്രചോദനമായി ഉദാഹരണമായി എന്റെ അമ്മ മുന്നിൽ ഉണ്ട്. ഞാൻ സ്ട്രോങ്ങ്‌ ആണെങ്കിൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു, എന്റെ അമ്മ

ഇതാണ് കീറിപ്പോയൊരു ജീവിതത്തെ അധ്വാനം കൊണ്ട് തുന്നിക്കൂട്ടിയ ഉഷ എന്ന വീട്ടമ്മയുടെ അസാധാരണ ജീവിതക്കഥ. മാ കോണ്ടസ്റ്റിൽ വിജയിയായതിന് പിന്നാലെ ഞങ്ങളോട് സംസാരിച്ചപ്പോൾ ഉഷ പറഞ്ഞ ഒരു കാര്യം ഏറെ ശ്രദ്ധേയമാണ് – ഏത് പ്രതിസന്ധിയിലും നമ്മൾ തളരരുത്, തകരരുത്. മക്കൾക്കായി ജീവിക്കണം.

 

 

View this post on Instagram

 

A post shared by Editoreal (@editoreallive)

അസാധാരണ പ്രതിസന്ധികളിൽ ഉലയാതെ ഉടയാതെ പോരാടുകയും സ്വന്തം മക്കൾക്ക് തണലായി മാറുകയും ചെയ്ത അമ്മമാരെ കണ്ടെത്താനും യുഎഇയിൽ കൊണ്ടു വന്ന് അവരെ ആദരിക്കാനുമാണ് മാ എന്ന പരിപാടി എഡിറ്റോറിയലും തനിഷ്ക് മിഡിൽ ഈസ്റ്റും ചേർന്ന് സംഘടിപ്പിച്ചത്. ജീവിതം മാറ്റിമറിച്ച പല ദുരന്തങ്ങളും സംഭവങ്ങളും അരങ്ങേറിയിട്ടും സ്വന്തം മക്കൾക്കായി ജീവിക്കുകയും അവരെ കര കയറ്റുകയും ചെയ്ത നിരവധി അമ്മമാരെ ഈ യാത്രയിൽ ഞങ്ങൾക്ക് കണ്ടെത്താനായി. അവരിൽ ഏറ്റവും അനുയോജ്യർ എന്ന് കരുതുന്ന അഞ്ച് പേരാണ് മാ കോണ്ടസ്റ്രിൻ്റെ ഭാഗമായി യുഎഇയിലേക്ക് വരുന്നത്.

TAGGED:Ma ContestUsha B Nair
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNewsSports

ഖത്തർ ലോകകപ്പ്: ആരാധകർക്ക് പൈതൃകക്കാഴ്ചകളൊരുക്കി സാംസ്കാരിക കേന്ദ്രങ്ങള്‍

August 29, 2022
DiasporaEditoreal PlusNews

ഖത്തറിന്റെ സൗന്ദര്യ സങ്കൽപം മാറ്റിമറിച്ച കുട്ടനാട്ടുകാരി ഷീല ഫിലിപ്പോസ്

December 12, 2024
Editoreal PlusNews

എം എം ഹസ്സൻ്റെ ആത്മകഥയുടെ രണ്ടാംപതിപ്പ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ എം എ യൂസഫലി പ്രകാശനം ചെയ്യും

October 30, 2022
Editoreal Plus

കുട്ടികൾക്കായി നൂൺ സമ്മർ ക്യാംപ്; ഇപ്പോൾ ചേർന്നാൽ 50 ദിർഹം ലാഭിക്കാം

July 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?