EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹോട്ട് സ്റ്റാർ ജിയോ സിനിമയിൽ ലയിക്കും, നിർണായക നീക്കവുമായി റിലയൻസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഹോട്ട് സ്റ്റാർ ജിയോ സിനിമയിൽ ലയിക്കും, നിർണായക നീക്കവുമായി റിലയൻസ്
Business

ഹോട്ട് സ്റ്റാർ ജിയോ സിനിമയിൽ ലയിക്കും, നിർണായക നീക്കവുമായി റിലയൻസ്

Web Desk
Last updated: August 20, 2024 9:07 PM
Web Desk
Published: August 20, 2024
Share

മുംബൈ: ഇന്ത്യൻ ഒടിടി വ്യവസായത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ പ്രധാന ഒടിടി പ്ലാറ്റ്ഫോമിൽ ഒന്നായ ഹോട്ട് സ്റ്റാറിനെ ജിയോ സിനിമയിൽ ലയിപ്പിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ജിയോ സിനിമയേക്കാൾ സബ്സ്ക്രിപ്ഷൻ ഉള്ളത് ഹോട്ട് സ്റ്റാറിനാണെങ്കിലും രണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ നിലനിർത്തി കൊണ്ടു പോകാനുള്ള ചിലവ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയൻസ് ഹോട്ട് സ്റ്റാറിനെ ജിയോ സിനിമയിലേക്ക് ലയിപ്പിക്കുന്നത് എന്നാണ് സൂചന. ഹോട്ട്സ്റ്റാറിനെ ജിയോയുടെ കീഴിൽ റീബ്രാൻഡ് ചെയ്യും എന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാൽ ഹോട്ട് സ്റ്റാർ സേവനം അവസാനിപ്പിച്ച് കണ്ടൻ്റുകൾ ജിയോ സിനിമയിലേക്ക് മാറ്റാനുള്ള റിലയൻസിൻ്റെ തീരുമാനം ഒടിടി രംഗത്ത് പല മാറ്റങ്ങൾക്കും വഴി തുറന്നേക്കാം.

പ്ലേസ്റ്റോറിൽ അഞ്ഞൂറ് കോടിയിലേറെ പേർ ഡൌണ്ലോഡ് ചെയ്ത ആപ്പാണ് ഹോട്ട് സ്റ്റാർ. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഉടമസ്ഥതയിലുള്ല വിയാകോം18 ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് ജിയോ സിനിമ. പത്ത് കോടിയിലറെ പേരാണ് നിലവിൽ ജിയോ സിനിമ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ സ്റ്റാർ ഇന്ത്യയെ 8.5 ബില്ല്യണ് യുഎസ് ഡോളർ ഇടപാടിലൂടെയാണ് റിലയൻസ് സ്വന്തമാക്കിയത്.

നൂറിലേറെ ചാനലുകളും രണ്ട് സ്ട്രീമിംഗ് സർവ്വീസുകളും സ്റ്റാർ ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. മലയാളത്തിൽ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയവ സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളാണ്. ഡിസ്നി ഹോട്ട് സ്റ്റാർ ആപ്പിലെ കണ്ടൻ്റുകൾ ജിയോ സിനിമയിലേക്ക് ലയിപ്പിച്ച് അതിനെ യൂട്യൂബ്, നെറ്റ്ഫിള്കിസ്,ആമസോണ് പ്രൈം എന്നിവയോട് മത്സരിക്കാൻ പാകത്തിൽ വളർത്തിയെടുക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്.

TAGGED:Disney HotstarhotstarJIOjio cinemaReliance
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessNews

പരസ്പരം വ്യോമാതിർത്തി അടച്ചിട്ടത് ഒരു മാസത്തേക്ക് കൂടി നീട്ടി ഇന്ത്യയും പാകിസ്താനും

August 23, 2025
BusinessDiaspora

കണ്ടെയ്നറിൽ രഹസ്യ അറയൊരുക്കി വൻ മദ്യക്കടത്ത്, മലയാളികളടക്കം അറസ്റ്റിൽ

August 6, 2025
Business

അൽകാടെൽ വി3 സീരീസ് യുഎഇയിൽ പുറത്തിറക്കി‌

February 4, 2026
BusinessDiaspora

ദുബായില്‍ ലക്ഷ്വറി അപാര്‍ട്‌മെന്റ് സ്വന്തമാക്കാം; ‘വിന്‍ എ ഡ്രീം ഹോം’ ക്യാമ്പയിനുമായി ഷക്‌ലാന്‍ ഗ്രൂപ്

December 18, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?