EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർജ്ജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അർജ്ജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക സർക്കാർ
News

അർജ്ജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക സർക്കാർ

Web Desk
Last updated: August 12, 2024 4:00 PM
Web Desk
Published: August 12, 2024
Share

ബെം​ഗളൂരു: ക‍ർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുട‍ർന്ന് കാണാതായ അ‍ർജ്ജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ​ഗം​ഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് പ്രധാന വെല്ലുവിളി. എന്നാൽ ദൗത്യം ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ ഉടൻ തെരച്ചിൽ പുനരാരംഭിക്കുമെന്നും ശിവകുമാ‍ർ പറഞ്ഞു.

​അപകടമേഖലയിൽ ഇപ്പോഴും നിരീക്ഷണം തുടരുന്നുണ്ട്. ജില്ലാ ഭരണകൂടം തന്നെ എല്ലാ ദിവസവും പുഴയിലെ ഒഴുക്ക് അളക്കുന്നുണ്ട്. ഇന്നലെ രാവിലെത്തെ കണക്ക് പ്രകാരം വെള്ളത്തിൻ്റെ ഒഴുക്ക് 5.4 നോട്ടിക്കൽ മൈൽ വേ​ഗത്തിലാണ്. ഈ ഒഴുക്കിൽ പുഴയിൽ ഇറങ്ങി ഡൈവ് ചെയ്തു നോക്കാനോ ചെളിയും മണലും ഡ്രെഡ്ജ് ചെയ്യാനോ സാധിക്കില്ല. പുഴയിലെ ഒഴുക്ക് കുറയുന്ന മുറയ്ക്ക് തെരച്ചിൽ തുടങ്ങുന്നതിൽ തീരുമാനമെടുക്കും. അ‍ർജുൻ അടക്കം നാല് പേ‍ർക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്നും അതു തുടരുമെന്നാണ് ഡി.കെ ശിവകുമാ‍ർ പറയുന്നത്.

പുഴയിൽ ഒരാൾക്ക് സുരക്ഷിതമായി ഇറങ്ങി തിരയാൻ അടിത്തട്ടിലെ ഒഴുക്കിൻ്റെ വേ​ഗം രണ്ട് നോട്ടിക്കൽ മൈലായി കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമാണെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ​ഗം​ഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. മഴ കുറഞ്ഞതോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ചയോടെ നിശ്ചിത പരിധിക്ക് താഴേക്ക് അടിയൊഴുക്ക് എത്തിയാൽ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തെരച്ചിൽ ദൗത്യം തുടരണമെന്ന് നേരത്തെ കർണാടക ഹൈക്കോടതിയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു.

 

TAGGED:DK ShivakumarKarnataka
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം: ജി ഡി ആർ എഫ് എ

October 22, 2024
News

മൂടൽമഞ്ഞ് ശക്തം: യുഎഇയിൽ അലർട്ടുകൾ തുടരും

October 3, 2022
NewsSports

ഇന്ത്യ എന്ന് ലോകകപ്പ് കളിക്കും?

November 24, 2022
News

പശ്ചിമേഷ്യയിലെ സംഘർഷം: റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍

March 3, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?