EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രക്ഷാപ്രവർത്തനത്തിനിടെ ചൂരൽ മലയിൽ വീണ്ടും ഉരുൾപൊട്ടി; സൈന്യം മുണ്ടകെയിൽ പ്രവേശിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രക്ഷാപ്രവർത്തനത്തിനിടെ ചൂരൽ മലയിൽ വീണ്ടും ഉരുൾപൊട്ടി; സൈന്യം മുണ്ടകെയിൽ പ്രവേശിച്ചു
News

രക്ഷാപ്രവർത്തനത്തിനിടെ ചൂരൽ മലയിൽ വീണ്ടും ഉരുൾപൊട്ടി; സൈന്യം മുണ്ടകെയിൽ പ്രവേശിച്ചു

Web Desk
Last updated: July 30, 2024 3:19 PM
Web Desk
Published: July 30, 2024
Share

വയനാട്: ഉരുൾപൊട്ടലിൽ വൻദുരന്തമുണ്ടായ ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. ഉച്ചയോടെ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ ആണ് വീണ്ടും ഉരുൾപൊട്ടലുണ്ടായതായി സംശയിക്കാൻ കാരണമായത്. ഇതേ തുടർന്ന് നാട്ടുകർ അടക്കമുള്ളവരോട് സ്ഥലത്ത് നിന്നും മാറാൻ എൻഡിആർഎഫ് നിർദേശിച്ചു.

രക്ഷാപ്രവർത്തകർ അല്ലാതെ മറ്റാരും തന്നെ ഇപ്പോൾ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് വരരുതെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കരസേനയും, വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാസേനയും പൊലീസും ആദ്യം തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഇവർക്ക് സുഗമമായി രക്ഷാപ്രവർത്തനം നടത്താൻ ജനങ്ങൾ അപകട മേഖലയിൽ നിന്നും മാറണമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം മുണ്ടകെ ഭാഗത്ത് സൈന്യം എത്തി. നേരത്തെ ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങൾ മുണ്ടകെയിൽ പ്രവേശിച്ചിരുന്നു. മുണ്ടകെ, അട്ടമല മേഖലകളിൽ ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ എഞ്ചിനിയറിങ് വിഭാഗം ബദൽ സംവിധാനമൊരുക്കിയേക്കും. സൈന്യത്തിൻ്റെ ബെയ്ലി പാലം നിർമ്മിച്ച് ഗതാഗതം പുനസ്ഥാപിക്കാനാണ് നിലവിലുള്ള പദ്ധതി.

ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘവും രക്ഷാപ്രവർത്തനത്തിന് മുണ്ടക്കൈ മേഖലയിലേക്കെത്തും. പോലീസ് നായകളുടെയും ഡ്രോണുകളുടെയും സഹായം എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

TAGGED:Chooralmalamudakewayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

യുഎഇ ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനം

May 10, 2023
News

ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; തൊമ്മന്‍കുഞ്ഞ് പുഴയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

December 25, 2023
News

കടുത്ത വേനലിൽ കേരളം ചുട്ടുപൊള്ളുന്നു; ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത

March 3, 2023
News

കൊച്ചി പൊലീസ് ഇനി ഇ-മോഡിൽ: പട്രോളിംഗിന് ഇ.വി ബൈക്കുകൾ

June 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?