ചുനക്കര:ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ ചുനക്കരയിൽ ആർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ” ഫ്രൈഡേ ഫ്യൂഷൻ ” അരങ്ങേറി.സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ സജി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു.
കൺവീനർ ശ്രീമതി രമ്യയുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന ഒരു മണിക്കൂർ നീളുന്ന കലാവിരുന്ന് അനവദ്യ സുന്ദരമായ നിമിഷങ്ങളാണ് ക്യാമ്പസിൽ പ്രദാനം ചെയ്യുന്നത്.






