ഫിഫ ഖത്തർ ലോകകപ്പിനെത്തുന്ന കാണികൾക്ക് സഞ്ചരിക്കാനുള്ള 1300 ബസുകളുടെ ടെസ്റ്റ് ഡ്രൈവ് ഇന്ന് നടത്തുമെന്ന് പൊതുഗതാഗത കമ്പനിയായ മൗസലാത്ത് (കർവ) അറിയിച്ചു. ദോഹയിൽ നിന്ന് അൽ ജനൗബ്, അൽ ബെയ്ത് സ്‌റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒമ്പത് റൂട്ടുകളിലായാണ് 1300 ബസുകൾ ടെസ്റ്റ് ഡ്രൈവ് നടത്തുക.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുള്ള പരിസ്ഥിതി സൗഹൃദ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. 2022നകം രാജ്യത്തെ പൊതുഗതാഗത ബസുകൾ 25 ശതമാനവും 2030നകം മുഴുവനായും ഇ-ബസുകളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇ-ബസുകൾക്ക് ചാർജിങ് സൗകര്യങ്ങളോടു കൂടിയ 8 പുതിയ ബസ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും പ്രവർത്തനം തുടങ്ങി.