EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാധാകൃഷ്ണൻ്റെ രാജി; ദേവസ്വം, പട്ടികജാതി വികസനം വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാധാകൃഷ്ണൻ്റെ രാജി; ദേവസ്വം, പട്ടികജാതി വികസനം വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി
News

രാധാകൃഷ്ണൻ്റെ രാജി; ദേവസ്വം, പട്ടികജാതി വികസനം വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി

Web Desk
Last updated: June 19, 2024 9:42 PM
Web Desk
Published: June 19, 2024
Share

തിരുവനന്തപുരം: എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. കെ.രാധാകൃഷ്ണൻ ചുമതല വഹിച്ചിരുന്ന പട്ടികജാതി വികസനം, ദേവസ്വം വകുപ്പുകളാണ് മുഖ്യമന്ത്രി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്.

ഈ വകുപ്പുകൾ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. കെ രാധാകൃഷ്ണൻ്റെ രാജി ഗവർണർ അംഗീകരിച്ചിട്ടുണ്ട്. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നുള്ള എംപിയായി രാധാകൃഷ്ണൻ തെര‍ഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും അദ്ദേഹം രാജിവെച്ചത്. നിലവിൽ ചേലക്കരയിൽ നിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നുള്ള ഏക ഇടതുപക്ഷ എംപിയാണ് അദ്ദേഹം.

രാധാകൃഷ്ണന് പകരം ആരാവും മന്ത്രിസഭയിൽ എത്തുക എന്ന കാര്യം വ്യക്തമല്ല. നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന സിപിഎം സംസ്ഥാന നേതൃയോ​ഗം തുടരുന്നുണ്ട്. ഈ യോ​ഗത്തിൽ രാധാകൃഷ്ണൻ്റെ പകരക്കാരനെ സംബന്ധിച്ച ച‍ർച്ചയുണ്ടാവും എന്നാണ് കരുതുന്നത്. പട്ടികജാതി വിഭാ​ഗത്തിൽ നിന്നുള്ള ഒരാൾ രാധാകൃഷ്ണന് പകരം മന്ത്രിയാവും എന്നാണ് സൂചന. ഒരൊറ്റ മന്ത്രിയെ നിയമിച്ച് ഒഴിവ് നികത്തുമോ അതോ വിമ‍ർശനമുനയിൽ നിൽക്കുന്ന സ‍ർക്കാരിൻ്റെ മുഖം മിനുക്കാനുള്ള അവസരമാക്കി സർക്കാർ പുനസംഘടനയിലേക്ക് പോകുമോ എന്ന വ്യക്തമല്ല.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ഷബാബ് ഒമാൻ II’ മൊറോക്കോ വിട്ടു; ഇനി സ്പെയിനിലേക്ക്

September 10, 2022
News

കോഴിക്കോട് നിപ വൈറസ് സംശയം, പരിശോധന ഫലം ഉച്ചയോടെ; ജില്ലയില്‍ അതീവ ജാഗ്രത

September 12, 2023
News

‘പൗരന്മാരുടെ പരിപാലനമാണ് രാജ്യത്തിന്റെ മുൻ​ഗണന’; ദേശീയദിന സന്ദേശത്തിൽ യുഎഇ പ്രസിഡന്റ്

December 1, 2022
News

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം: പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി

April 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?