ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും. 18 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പന ഖത്തർ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിവരെയാണ്. എന്നാൽ ഇനിയും ടിക്കറ്റ് ലഭിക്കാത്തവർക്കായി കൂടുതൽ ടിക്കറ്റുകളുമായി ലാസ്റ്റ് മിനുട്ട് വിൽപ്പന കൂടിയുണ്ടാകും. ജൂലൈ അഞ്ചിനാണ് ടിക്കറ്റ് വിൽപ്പ ആരംഭിച്ചത്.
30 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ആരാധകര്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. ആദ്യഘട്ട വില്‍പ്പനയില്‍ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. അപേക്ഷിച്ചവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ജൂലൈ അഞ്ചിനുതുടങ്ങി ഓഗസ്റ്റ്16ന് അവസാനിക്കുന്നതാണ് രണ്ടാംഘട്ടം. ഇതില്‍ ഇതുവരെ 18 ലക്ഷം ടിക്കറ്റുകൾ വിറ്റു.
ടിക്കറ്റെടുത്തവരിൽ കൂടുതല്‍ പേരും എട്ട് രാജ്യങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്യാനഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ, സ്പെയ്ന്‍, യുഇഎ എന്നിവയ്ക്കൊപ്പം ഖത്തറും ഇന്ത്യയും മുന്നിലുണ്ട്. ലോകകപ്പ് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി ലഭ്യമാകാന്‍ വെബ്സൈറ്റായ fifa.com സന്ദര്‍ശിക്കണം. നാലുതരത്തിലുള്ള ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. അതില്‍ നിരക്ക് കുറവുള്ള നാലാമത്തെ വിഭാഗം ഖത്തര്‍ നിവാസികള്‍ക്കാണ് ലഭ്യമാവുക.