EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇ – ഒമാൻ റെയിൽ പദ്ധതിക്ക് കരാറൊപ്പിട്ടു, അബുദാബിയിൽ നിന്നും നൂറ് മിനിറ്റിൽ സോഹാറിലെത്താം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു.എ.ഇ – ഒമാൻ റെയിൽ പദ്ധതിക്ക് കരാറൊപ്പിട്ടു, അബുദാബിയിൽ നിന്നും നൂറ് മിനിറ്റിൽ സോഹാറിലെത്താം
News

യു.എ.ഇ – ഒമാൻ റെയിൽ പദ്ധതിക്ക് കരാറൊപ്പിട്ടു, അബുദാബിയിൽ നിന്നും നൂറ് മിനിറ്റിൽ സോഹാറിലെത്താം

Web Desk
Last updated: May 11, 2024 7:51 PM
Web Desk
Published: May 11, 2024
Share

അബുദാബി: യുഎഇയെ ഒമാനുമായി ബന്ധിപ്പിക്കുന്ന റെയിൽലൈൻ പദ്ധതിക്ക് ഔദ്യോ​ഗികമായി തുടക്കമായി. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി എന്നിവ ചേ‍ർന്നാണ് ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടത്.ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ യുഎഇ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പിട്ടത്. ട്രൈസ്റ്റാർ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ, നാഷണൽ ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷൻ കമ്പനി എന്നിവയും ഈ സഖ്യത്തിൽ ഉൾപ്പെടും.

3 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ആവശ്യമുള്ള സംയുക്ത റെയിൽവേ ശൃംഖല, യുഎഇയെയും ഒമാനെയും പ്രാദേശിക വിപണികളെ ബന്ധിപ്പിക്കുന്തചതിൽ നി‍ർണായക പങ്കുവഹിക്കും. ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ റെയിൽ ശൃംഖല വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയായിരുന്ന ഈ സംയുക്ത സംരംഭം ഇനി ഹഫീത് റെയിൽ എന്നാവും അറിയപ്പെടുക.

പ‍ർവതങ്ങൾ, മരുഭൂമികൾ, അതുല്യമായ ചുണ്ണാമ്പുകൽ പ്രദേശങ്ങൾ എന്നിങ്ങനെ സങ്കീ‍ർണമായ ഭൂപ്രകൃതിയിലൂടെയാണ് റെയിൽവേ ലൈൻ കടന്നു പോകുന്നത്. വാണിജ്യ തുറമുഖങ്ങളെ ഇരു രാജ്യങ്ങളിലെയും റെയിൽവേയുമായി ബന്ധിപ്പിക്കുന്ന ഈ ശൃംഖല അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാക്കും. ഏകദേശം 270 സാധാരണ കണ്ടെയ്‌നറുകൾ ട്രെയിനിൽ കൊണ്ടു പോകാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 15,000 ടണ്ണിലധികം ചരക്ക് ഇങ്ങനെ കൊണ്ടുപോകാം.

ഖനനം, ഇരുമ്പ്, ഉരുക്ക്, കൃഷി, ഭക്ഷണം, റീട്ടെയിൽ, ഇ-കൊമേഴ്‌സ്, പെട്രോകെമിക്കൽ മേഖല തുടങ്ങി ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളുടെ വികസനത്തിന് ഹഫീത് റെയിൽ സംഭാവന നൽകും. പാസഞ്ചർ റെയിൽ സ‍ർവീസുകൾ ഇരുരാജ്യങ്ങളിലേയും പൗരൻമാർക്കും വിദേശികൾക്കും ​ഗുണം ചെയ്യും. ടൂറിസം രം​ഗത്തും വലിയ മാറ്റമായിരിക്കും റെയിൽവേ ലൈൻ കൊണ്ടു വരിക എന്നാണ് പ്രതീക്ഷ.

മണിക്കൂറിൽ 200 കി.മീ വേ​ഗതയിൽ വരെ സഞ്ചരിക്കുന്ന പാസ‍ഞ്ചർ ട്രെയിനുകളാവും ഇവിടെ സർവ്വീസ് നടത്തുക. ഒമാനിലെ സോഹാറിനും അബുദാബിക്കും ഇടയിലുള്ള ദൂരം 100 മിനിറ്റിലും സോഹാറിനും അൽഐനും ഇടയിൽ 47 മിനിറ്റിലും. ട്രെയിൻ സ‍ർവ്വീസ് നടത്തും. ഒരു ട്രെയിനിൽ 400 പേർക്ക് യാത്ര ചെയ്യാം.

TAGGED:ethiad railOmanOman UAE RailrailwayUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

News

കേരളത്തില്‍ ബിജെപി വളരാത്തത് എന്തുകൊണ്ട്?, പ്രസംഗം നിര്‍ത്തി നേതാക്കളോട് രാധാമോഹന്‍

December 29, 2023
News

ആദിത്യ എല്‍ 1 വിക്ഷേപണം സെപ്തംബര്‍ രണ്ടിന്; വിക്ഷേപിക്കുക ശ്രീഹരിക്കോട്ടയില്‍ നിന്നെന്ന് ഐഎസ്ആര്‍ഒ

August 28, 2023
News

തീവണ്ടിയില്‍ യാത്രക്കാരിയോട് മോശമായി പെരുമാറി, ടിടിഇ കോട്ടയത്ത് അറസ്റ്റില്‍

May 9, 2023
News

സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രൊത്സാഹിപ്പിക്കുന്നു: ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ

September 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?