നിർധന കുടുംബങ്ങൾക്കായി എഡിറ്റോറിയൽ സംഘടിപ്പിച്ച മാംഗല്യം സമൂഹവിവാഹചടങ്ങിൻ്റെ രണ്ടാം എഡിഷൻ ‘ട്രൂത്ത് മാംഗല്യം’ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെൺമക്കളുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയാണ് എഡിറ്റോറിയൽ – ട്രൂത്ത് മാംഗല്യം വിവാഹ പദ്ധതി നടപ്പാക്കുന്നത്. പ്രവാസി വ്യവസായി സമദിൻ്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് ഗ്രൂപ്പാണ് മാംഗല്യം 2024-ൻ്റെ സ്പോൺസേഴ്സ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുപത് നിർധന പ്രവാസികുടുംബങ്ങളിലെ കുട്ടികൾക്ക് ട്രൂത്ത് മാംഗല്യത്തിലൂടെ പുതുജീവിതം സ്വന്തമാക്കാം. അനാഥരായവർ, അംഗപരിമിതർ എന്നിവർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് എഡിറ്റോറിയലിൻറെ വാട്ട്സ് ആപ്പ് നമ്പറായ +971508026936 ലേക്കോ, maangalyam@editoreal.ae എന്ന മെയിൽ ഐഡിയിലേക്കോ സന്ദേശമയക്കാം.
കേരളത്തിലേയും പ്രവാസ ലോകത്തേയും പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന പ്രത്യേക ജൂറിയാവും അപേക്ഷകൾ പരിഗണിച്ച് അനുയോജ്യരായവരെ ട്രൂത്ത് മാംഗല്യത്തിലേക്ക് തെരഞ്ഞെടുക്കുക.
മാംഗല്യം പദ്ധതിയിലെ അപേക്ഷിക്കാനുള്ള നിബന്ധനകൾ
- വാർഷിക കുടുംബ വരുമാനം അപേക്ഷയോടൊപ്പം വ്യക്തമാക്കണം
- വരനും വധുവും പ്രായപൂർത്തിയായെന്ന് തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം നൽകണം
- വധുവിന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കണം
- വരനെ കണ്ടെത്തേണ്ടത് അപേക്ഷകരുടെ ഉത്തരവാദിത്തമാണ്
- വരനെ കണ്ടെത്തിയ ശേഷം വരന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം സമർപ്പിക്കണം