EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സ്ത്രീ വേഷം ധരിച്ച് പള്ളിക്ക് മുന്നിൽ ഭിക്ഷാടനം നടത്തിയ ആൾ ദുബായിൽ പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സ്ത്രീ വേഷം ധരിച്ച് പള്ളിക്ക് മുന്നിൽ ഭിക്ഷാടനം നടത്തിയ ആൾ ദുബായിൽ പിടിയിൽ
News

സ്ത്രീ വേഷം ധരിച്ച് പള്ളിക്ക് മുന്നിൽ ഭിക്ഷാടനം നടത്തിയ ആൾ ദുബായിൽ പിടിയിൽ

Web Desk
Last updated: March 15, 2024 8:13 PM
Web Desk
Published: March 15, 2024
Share

ദുബായ്:   അബായയും നിഖാബും ധരിച്ച അറബ് യുവാവിനെ ദുബായ് പോലീസ് വെള്ളിയാഴ്ച പള്ളിക്ക് സമീപം പിടികൂടിയതായി അധികൃതർ അറിയിച്ചു. ദുബായിലെ നിയമങ്ങൾ പ്രകാരം ഭിക്ഷാടനം കുറ്റകൃത്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. റമദാൻ മാസത്തിൽ യാചകരെ കണ്ടെത്താൻ കർശന പരിശോധനയും നിരീക്ഷണവുമാണ് ദുബായ് പൊലീസ് നടത്തുന്നത്.

ഭിക്ഷാടനം നടത്തുന്ന സ്ത്രീകളോട് ആളുകൾ കൂടുതൽ സഹാനുഭൂതിയുള്ളവരാണെന്ന് കണ്ടാണ് ഇയാൾ സ്ത്രീ വേഷം ധരിച്ചു വന്നതെന്ന് ദുബായ് പോലീസിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു. സംശയാസ്പദമായ നിലയിൽ ഒരു ഭിക്ഷ യാചിക്കുന്നതായി പ്രദേശവാസി റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് എത്തി ഇയാളെ പിടികൂടിയതെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.

പുണ്യമാസത്തിൽ ജനങ്ങളുടെ സഹതാപം മുതലെടുത്ത് ചൂഷണത്തിന് ഇറങ്ങിയ തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് പൊലീസ് അറിയിച്ചു. “അവർ പറയുന്ന കഥകളും അവകാശവാദങ്ങളും സത്യവിരുദ്ധമാണ്, താമസക്കാർ ജാഗ്രത പാലിക്കണം” ബ്രിഗേഡിയർ അൽ ഷംസി പറഞ്ഞു, “അവർ പള്ളികൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ എന്നിവയ്ക്ക് സമീപം ഭിക്ഷയാചിക്കുന്നതായാണ് കാണുന്നത്.

യാചക നിരോധന നടപടികളുടെ ഭാഗമായി റമദാൻ മാസത്തിൻ്റെ ആദ്യ ദിനത്തിൽ 17 യാചകരെ അറസ്റ്റ് ചെയ്തതായി ഈ ആഴ്ച ആദ്യം ദുബായ് പോലീസ് അറിയിച്ചിരുന്നു. ഇവരിൽ 13 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. ഭിക്ഷാടനത്തിന് പിടിയിലായാൽ കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഭിക്ഷാടന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ഭിക്ഷാടനത്തിൽ ഏർപ്പെടാൻ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.

യോഗ്യതയുള്ള അധികാരിയുടെ അംഗീകൃത ലൈസൻസില്ലാതെ ധനസമാഹരണം അഭ്യർത്ഥിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ഇൻഫർമേഷൻ ടെക്നോളജി ഉപയോഗിക്കുന്ന ആർക്കും 250,000 ദിർഹത്തിൽ കുറയാത്തതോ 500,000 ദിർഹത്തിൽ കൂടുതലോ പിഴയോ ഈ പിഴകളിൽ ഒന്നിന് വിധേയമോ ആയിരിക്കും.

ഭിക്ഷാടകരോട് ഇടപെടരുതെന്ന് അൽ ഷംസി പൊതുജനങ്ങളോട് കർശനമായി ഉപദേശിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളും ഭിക്ഷാടനവും 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പോലീസിൻ്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കാരുണ്യപ്രവർത്തനങ്ങളുമായി സഹകരിക്കണം എന്നുള്ളവർക്ക് രജിസ്റ്റർ ചെയ്തതും നിയമാനുസൃതവുമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനകൾക്ക് സംഭാവനകൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

TAGGED:BeggersBegging
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

റോഡപകടങ്ങൾ ഒഴിവാക്കൂ: മുന്നറിയിപ്പുമായി അബുദാബി പോലീസ്

March 24, 2023
News

‘ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം’; കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ സമരം ഡല്‍ഹിയില്‍

February 8, 2024
News

ഭിന്നശേഷിക്കാരനും രോഗിയുമായ ജീവനക്കാരനെ അപമാനിച്ചു, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക് 

March 8, 2023
News

അമ്പിളിക്കല ചൂടി ഐഎസ്ആർഒ; വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങി

August 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?