EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ മഴ തുടരുന്നു: തിങ്കളാഴ്ച വിദ്യാ‍ർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ്, സ‍ർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിൽ മഴ തുടരുന്നു: തിങ്കളാഴ്ച വിദ്യാ‍ർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ്, സ‍ർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം
Diaspora

യുഎഇയിൽ മഴ തുടരുന്നു: തിങ്കളാഴ്ച വിദ്യാ‍ർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ്, സ‍ർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം

Web Desk
Last updated: February 11, 2024 5:15 PM
Web Desk
Published: February 11, 2024
Share

ദുബായ്: ഇടവിട്ടുള്ള മഴയും ഇടിയും മിന്നലും കണക്കിലെടുത്ത് ദുബായിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം. സ്വകാര്യ മേഖലയിലെ കമ്പനികൾ മഴയുടെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് യുഎഇ മാനവവിഭവശേഷി – പ്രവാസികാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ഔട്ഡോർ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശിക്കണമെന്നും മന്ത്രാലയത്തിൻ്റെ ഉത്തരവിൽ പറയുന്നു. ജോലി ആവശ്യത്തിനായി യാത്ര ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും കമ്പനികൾക്ക് നിർദേശമുണ്ട്.

പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്ത് യുഎഇ സർക്കാർ എല്ലാ സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു. ജോലിസ്ഥലത്ത് ഹാജരാകേണ്ട ജോലികൾ ഒഴികെ, ദുബായ് എമിറേറ്റിലെ എല്ലാ സർക്കാർ ഏജൻസികളിലെയും ജീവനക്കാരെ ഉൾപ്പെടുത്തിയാണ് തീരുമാനം.

ഏഴ് എമിറേറ്റുകളിൽ ആറിലും മിന്നലോടും ഇടിയോടും കൂടി സാമാന്യം ശക്തമായ മഴ പെയ്തതിനാൽ യുഎഇ നിവാസികൾക്ക് പ്രതികൂല കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ മഴ പെയ്തതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.

ഇടി, മിന്നൽ, ആലിപ്പഴ വർഷം എന്നിവയ്‌ക്കൊപ്പം ശക്തമായ മഴയ്ക്കും കാറ്റിനും രാജ്യം സാക്ഷ്യം വഹിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോശം കാലാവസ്ഥാ റോഡുകളിലെ വിദൂരക്കാഴ്ചയേയും ബാധിക്കുന്നുണ്ടെന്നും അതിനാൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും വിവിധ പൊലീസ് – ട്രാഫിക് ഏജൻസികൾ അറിയിച്ചു. ഫെബ്രുവരി 12 തിങ്കളാഴ്ച വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറാൻ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക KHDA നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

TAGGED:rain alertUAEUAE Rains
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇഫ്താർ സമയങ്ങൾ അറിയിക്കാൻ യുഎഇയിൽ പീരങ്കികൾ 

March 20, 2023
DiasporaNews

എമിറേറ്റ്സ് ഐഡി വിരലടയാളം ഇനി സ്മാർട്ട്‌ ഫോണിലൂടെ നൽകാം

October 14, 2022
DiasporaEditoreal PlusNews

വമ്പൻ ഓഫറുകളുമായി നൂൺ; നൂൺ ഫുഡ് മില്യണയർ, നൂൺ യെല്ലോ ഫ്രൈഡേ

November 29, 2024
News

അശ്ലീല ഉള്ളടക്കമുള്ള ടിക് ടോക്ക് വീഡിയോ: ഷാർജയിൽ അഞ്ച് യുവതികൾ അറസ്റ്റിൽ

April 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?