EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജഗ്ദീപ് ധൻകര്‍ ഇന്ന് ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ജഗ്ദീപ് ധൻകര്‍ ഇന്ന് ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കും
Editoreal PlusNews

ജഗ്ദീപ് ധൻകര്‍ ഇന്ന് ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കും

News Desk
Last updated: August 11, 2022 4:33 AM
News Desk
Published: August 11, 2022
Share

ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, ലോകസഭ രാജ്യസഭ എംപിമാർ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.

രാജസ്ഥാനിലെ കിതാന എന്ന കൊച്ചു ഗ്രാമത്തിൽ ജാട്ട് കർഷക കുടുംബത്തിൽ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. സൈനിക സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഫിസിക്സിൽ ബിരുദവും എൽഎൽബിയും നേടി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. ജനതാദൾ ടിക്കറ്റിലാണ് 1989ൽ ആദ്യമായി രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തിയത്. 1990ൽ കേന്ദ്രമന്ത്രിയായി. 1993ൽ കോൺഗ്രസിൽ ചേർന്നു. 2003ൽ ബിജെപിയിൽ ചേർന്നു. രാജസ്ഥാൻ ഒളിംപിക് അസോസിയേഷന്‍റെയും ടെന്നിസ് അസോസിയേഷന്‍റെയും പ്രസിഡന്റായിരുന്നു. ഐസിസി ഇന്റർനാഷണൽ കോർട്ട് ഓഫ് ആർബിട്രേഷൻ അംഗവുമായിരുന്നു. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിച്ചത്.

കർഷക പുത്രനായ ജഗദീപ് ധൻകർ ഉപരാഷ്‌ട്രപതിയായി ചുമതലയേൽക്കുമ്പോൾ കർഷകരുടേയും അടിസ്ഥാന വർ​ഗത്തിന്റേയും പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കുമെന്നത് രാജ്യത്തിന് ആഹ്ളാദകരമായ ഒന്നാണ്. കർഷകപുത്രനെന്ന് വിശേഷിപ്പിക്കുന്ന ധർകർ അടിസ്ഥാനപ്രശ്നങ്ങൾ മനസിലാക്കി അനുഭവസമ്പത്ത് മുതൽകൂട്ടാക്കി രാജ്യത്തെ ഉന്നതിയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

​ഗവർണറായിരിക്കെ തൃണമൂലുമായും മമതയുമായും കൊമ്പുകോർത്തിരുന്ന ജഗ്ദീപ് ധൻകറിന്‍റെ തുറന്നടിക്കുന്ന പെരുമാറ്റം രാജ്യസഭയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ എതിരാളികൾ ഉറ്റുനോക്കുന്നുണ്ട്. രാജ്യത്തിന്‍റെ ഭരണഘടനപോലും വെല്ലുവിളി നേരിടുന്ന കാലത്താണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. എങ്കിലും അനുഭവമ്പത്ത് കൈമുതലായുളള ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയിലെത്തുന്ന നിർണായക ബില്ലുകളിൽ രാജ്യത്തിന് ആശ്വാസകരമായ നിലപാട് സ്വീകരിക്കും എന്ന് പ്രതീക്ഷിക്കാം

TAGGED:indiajagdeep dhankarvice prsident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മൂന്നൂറോളം സീറ്റിൽ മത്സരിച്ചിട്ട് BDJS ജയിച്ചത് അഞ്ച് സീറ്റിൽ, മുന്നണി വിടാൻ ആലോചന
  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ

You Might Also Like

News

അനിലിന്റെ ബിജെപി പ്രവേശനം പപ്പയെ ദുർബലനാക്കി: അജിത് ആന്റണി

April 7, 2023
Editoreal PlusNews

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

October 2, 2022
News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

August 14, 2023
News

ഡൊണാൾഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ചു

February 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?