EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രതിഷേധത്തില്‍ കേന്ദ്ര ഇടപെടല്‍; ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് ഇസഡ് പ്ലസ് സുരക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രതിഷേധത്തില്‍ കേന്ദ്ര ഇടപെടല്‍; ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് ഇസഡ് പ്ലസ് സുരക്ഷ
News

പ്രതിഷേധത്തില്‍ കേന്ദ്ര ഇടപെടല്‍; ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് ഇസഡ് പ്ലസ് സുരക്ഷ

Web News
Last updated: January 27, 2024 4:21 PM
Web News
Published: January 27, 2024
Share

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ കേന്ദ്ര ഇടപെടല്‍. ഗവര്‍ണര്‍ക്ക് കേന്ദ്രം ഇസഡ് പ്ലസ് സുരക്ഷ ഒരുക്കുന്നതായി ഔദ്യോഗികമായി അറിയിച്ചു. സി.ആര്‍.പി.എഫ് കമാന്‍ഡോകളാണ് സുരക്ഷ നല്‍കുക.

നിലവില്‍ കേരള പൊലീസ് ആണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ഇന്ന് ഉണ്ടായ പശ്ചാത്തലത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് കേന്ദ്രം സുരക്ഷ ഒരുക്കുമെന്ന് അറിയിച്ചത്. പ്രതിഷേധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായും അറിയിച്ചു.

കരിങ്കൊടി കാണിച്ചാല്‍ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാറിന് മുന്നിലേക്ക് വന്ന് ഇടിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് താന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയതെന്നാണ് ഗവര്‍ണറുടെ വാദം. ഇത്രയും പൊലീസുകാര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുമ്പോള്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കുക എന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

പ്രധാനമന്ത്രിയെയോ അമിത്ഷായെയോ വിളിക്കൂ എന്നും ഗവര്‍ണര്‍ പറഞ്ഞു. 17 എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് അതിന്റെ എഫ്.ഐ.ആര്‍ പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ റോഡില്‍ നിന്ന് എഴുന്നേറ്റ് വണ്ടിയില്‍ കയറിയത്.

TAGGED:CRPFgovernor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായിൽ കാമുകിയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവുശിക്ഷ

August 31, 2022
News

സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ, നഗ്ന ചിത്രം എടുക്കാന്‍ ശ്രമിച്ചു, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; എസ്.പി

May 27, 2023
Editoreal PlusNewsReal Talk

ആര് നയിച്ചാൽ നന്നാവും കോൺ​ഗ്രസ്

August 27, 2022
News

സ്വതന്ത്രവ്യക്തിയായി അല്ല, പ്രകാശിന്റെ ഭാര്യയായി കണ്ടു, ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റീത’യില്‍ ബൃന്ദ കാരാട്ട്

January 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?