EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാത്യു കുഴല്‍നാടന്റെ പേരിലെ അധിക ഭൂമി, വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യു വകുപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാത്യു കുഴല്‍നാടന്റെ പേരിലെ അധിക ഭൂമി, വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യു വകുപ്പ്
News

മാത്യു കുഴല്‍നാടന്റെ പേരിലെ അധിക ഭൂമി, വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യു വകുപ്പ്

Web News
Last updated: January 23, 2024 2:20 PM
Web News
Published: January 23, 2024
Share

മാത്യു കുഴല്‍നാടന്റെ പേരില്‍ ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യു വകുപ്പ്. ഇത് സംബന്ധിച്ച് ഉടുമ്പന്‍ ചോല റവന്യു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് പണിത ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റവന്യു വിഭാഗം കണ്ടെത്തിയത്.

ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികം ഭൂമി മാത്യു കുഴല്‍നാടന്‍ കൈവശം വെച്ചിരിക്കുകയാണെന്നും ഈ സ്ഥലം കൈയ്യേറി എംഎല്‍എ മതില്‍ നിര്‍മിച്ചെന്നും രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും വിജിലന്‍സ് പറയുന്നു.

സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലന്‍സ് ആരോപിക്കുന്നു. 2008ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇത് വില്‍പ്പന നടത്താനും സാധിക്കില്ല.

മൂന്ന് ആധാരങ്ങളിലായി ഒരേക്കറും 23 സെന്റുമാണ് മാത്യു കുഴല്‍നാടന്റെ പേരില്‍ ഉള്ളത്. അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണണമെന്ന് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

TAGGED:Mathew Kuzhalnadan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഏകമകൾ സുഹൃത്തിനൊപ്പം പോയി, മാതാപിതാക്കൾ വിഷം കഴിച്ചു മരിച്ചു

February 18, 2024
News

ഉത്തര കൊറിയയില്‍ പട്ടിണികിടന്ന് ആളുകള്‍ മരിക്കുന്നു,ഭക്ഷണ വിതരണം നിലച്ചു; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

June 15, 2023
News

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി

December 10, 2022
EntertainmentNews

WatchVideo: ഷാരൂഖാൻ മംഗലശേരി നീലകണ്ഠനാവുമോ? പൃഥ്വിരാജ് പറയുന്നു

December 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?