കുവൈറ്റിൽ നിന്നും റേഷൻ ഭക്ഷ്യ വസ്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയിൽ. ലാൻഡ് കസ്റ്റംസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. സബ്‍സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം കസ്റ്റംസിന്റെ ശ്രദ്ധയിൽ പെട്ടത്.
നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിനും സപ്ലൈ വകുപ്പിനും കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും നിരോധിത ചരക്കുകൾ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതർ പറഞ്ഞു. വാഹനങ്ങൾ ഓഡിറ്റ് ചെയ്ത് പരിശോധിക്കാൻ കസ്റ്റംസ് ഡയറക്ടർ ജനറൽ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.