EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശബരിമല ഭക്തന്മാര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം, അവധി ദിനത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശബരിമല ഭക്തന്മാര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം, അവധി ദിനത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ്
News

ശബരിമല ഭക്തന്മാര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം, അവധി ദിനത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ്

Web News
Last updated: December 25, 2023 4:12 PM
Web News
Published: December 25, 2023
Share

അവധി ദിനത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തി ഹൈക്കോടതി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി അവധി ദിനത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയത്. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞു വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.

കുടുങ്ങിക്കിടക്കുന്ന ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടപെടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഭക്തര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

14 മണിക്കൂറായി ഭക്തര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനൊരറുതി വരുത്തണം. ബുക്കിംഗ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതി വിശേഷമുണ്ടെന്നും അതിനൊരു പരിഹാരം വേണമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം ശബരിമലയില്‍ തിരക്ക് ക്രമാതീതമായി കൂടുകയാണ്. കോട്ടയം പാല പൊന്‍കുന്നം വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു വെച്ചിരിക്കുന്നതിനാല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.

 

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇൻഡിഗോ വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരന്റെ പരാക്രമം

April 8, 2023
News

കൂട്ടക്കുരുതിക്ക് ഇസ്രയേല്‍ പച്ചക്കൊടി വീശരുത്; രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ അമീര്‍

October 24, 2023
News

ഗുജറാത്തിൽ വോട്ടെടുപ്പ് രണ്ട് ഘട്ടമായി; തിയതി പ്രഖ്യാപിച്ചു

November 3, 2022
News

തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും

November 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?