EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 7-ാം നമ്പര്‍ ജഴ്‌സി ഇനി ആര്‍ക്കുമില്ല, ധോണിക്ക് സ്വന്തം, ബിസിസിഐയുടെ ആദരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 7-ാം നമ്പര്‍ ജഴ്‌സി ഇനി ആര്‍ക്കുമില്ല, ധോണിക്ക് സ്വന്തം, ബിസിസിഐയുടെ ആദരം
News

7-ാം നമ്പര്‍ ജഴ്‌സി ഇനി ആര്‍ക്കുമില്ല, ധോണിക്ക് സ്വന്തം, ബിസിസിഐയുടെ ആദരം

Web News
Last updated: December 15, 2023 11:45 AM
Web News
Published: December 15, 2023
Share

ഏഴാം നമ്പര്‍ ജഴ്‌സി ഇനി ധോണിയുടെ പേരില്‍ അറിയപ്പെടും. ഈ നമ്പറിലുള്ള ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ബിസിസിഐ അറിയിച്ചു. ധോണിയോടുള്ള ആദര സൂചകമായാണ് ബഹുമതി നല്‍കിയിരിക്കുന്നത്.

നേരത്തെ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്‌സിക്കാണ് സമാനമായ രീതിയില്‍ 2017ല്‍ ബിസിസിഐ ബഹുമതി നല്‍കി ആദരിച്ചത്. ടെണ്ടുല്‍ക്കറുടെയും ധോണിയുടെയും ജഴ്‌സി നമ്പറുകള്‍ തെരഞ്ഞെടുക്കാന്‍ ഇനി അവസരമുണ്ടാകില്ലെന്ന് കളിക്കാരോട് ബിസിസിഐ അറിയിച്ചു.

‘തുടക്കാക്കാരായ കളിക്കാരോടും നിലവിലെ ഇന്ത്യന്‍ ടീം കളിക്കാരോടും എം എസ് ധോണിയുടെ ജഴ്‌സി നമ്പര്‍ 7 എടുക്കരുതെന്ന് അറിയിച്ചു. ധോനിക്രിക്കറ്റിന് നല്‍കിയ സംഭാവനകളുടെ ആദര സൂചകമായി ഏഴാം നമ്പര്‍ ടീ-ഷര്‍ട്ടിന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. പുതിയ ഒരു കളിക്കാരന് നമ്പര്‍ 7,10 ജഴ്‌സികള്‍ ലഭിക്കില്ല,’ മുതിര്‍ന്ന ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂലായ് ഏഴിനാണ് ധോണിയുടെ ജന്മദിനം. മാസവും ദിവസവും ഏഴായതുകൊണ്ടാണ് 7-ാം നമ്പര്‍ ജഴ്‌സി തെരഞ്ഞെടുത്തതെന്ന് ധോണി മുമ്പ് പറഞ്ഞിരുന്നു. ഏഴ് തന്റെ ഭാഗ്യ നമ്പര്‍ ആണെന്നും അ ദ്ദേഹം വിശ്വസിച്ചിരുന്നു.

ഈ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ 19-ാം നമ്പര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നേരത്തെ തന്നെ ദിനേഷ് കാര്‍ത്തിക്കിന് നല്‍കിയതായിരുന്നു. ഇന്ത്യന്‍ ഓപണര്‍ ശുഭ്മാന്‍ ഗില്‍ ഏഴാം നമ്പര്‍ ജഴ്‌സി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ല. പകരം 77-ാം നമ്പര്‍ നല്‍കി.

TAGGED:7th number jersyBCCIcricketerDhoni
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഒഡീഷ ട്രെയിൻ ദുരന്തം: റെയിൽവേ എഞ്ചിനീയറേയും കുടുംബത്തേയും കാണാനില്ല

June 20, 2023
News

വാർത്ത വായിച്ച് എഐ അവതാരക; ചരിത്രം സൃഷ്ടിച്ച് കുവൈറ്റ് ന്യൂസ്

April 11, 2023
EntertainmentNews

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മമ്മൂട്ടി; ഫ്ലക്സുമായി ആരാധകർ

November 8, 2022
NewsUncategorized

സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വനിതാ ജീവനക്കാർ ഒപ്പം വേണം, നിർദേശം ദേശീയ മെഡിക്കൽ കമ്മീഷൻ കരടിൽ

June 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?