EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ചെലവ് കൂടും; അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇരട്ടിയാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ചെലവ് കൂടും; അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇരട്ടിയാക്കി
News

കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ചെലവ് കൂടും; അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇരട്ടിയാക്കി

Web News
Last updated: December 9, 2023 2:15 PM
Web News
Published: December 9, 2023
Share

വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കാന്‍ കാനഡ. 2023 ജനുവരി ഒന്നു മുതലാണ് ജീവിത ചെലവ് ഇരട്ടിയാക്കാന്‍ കാനഡ തീരുമാനിക്കുന്നത്. ജീവിത ചെലവിലെ വ്യതിയാനമനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും രാജ്യം അറിയിച്ചു.

ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ഉപരിപഠനത്തിനായി ഇന്ത്യയില്‍ നിന്നടക്കം വരുന്നവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. കാനഡയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ജീവിത ചെലവിനായി 20,635 കനേഡിയന്‍ ഡോളര്‍ അക്കൗണ്ടില്‍ കാണിക്കേണ്ടി വരും. അതായത് ഇന്ത്യന്‍ രൂപ 12,66,476.80 മാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടത്. ട്യൂഷന്‍ ഫീസിനും യാത്രാ ചെലവിനും പുറമെയാണ് ഈ തുക. പഠന പെര്‍മിറ്റിനുള്ളതുള്‍പ്പെടെയുള്ള ഫീസ് നേരത്തെ കൂട്ടിയിരുന്നു.

ഇരുപത് വര്‍ഷത്തോളമായി 10,000 ഡോളര്‍ ആണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട പരിധി. ഏകദേശം 6.13 ലക്ഷം ഇന്ത്യന്‍ രൂപയാണിത്. കാനഡയില്‍ ഉപരിപഠനത്തിനായി എത്തുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ജീവിത ചെലവിനായി കരുതേണ്ട പണത്തിന്റെ പരിധി വര്‍ധിപ്പിച്ചത് ഉപരിപഠനത്തിനായി എത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും.

 

TAGGED:canadaforeign schoolsForeign students
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ
  • ദുബായ് വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ 
  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീയപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും

You Might Also Like

DiasporaNews

പതിനാലാമത് റിയാദ് പ്രവാസി സാഹിത്യോത്സവിന് നാളെ തുടക്കം

October 24, 2024
News

ഷാര്‍ജ പുസ്തകമേളയിൽ ഇന്ന് ഷാരൂഖ് ഖാന്‍ അതിഥിയായെത്തും

November 11, 2022
News

ADM നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

November 8, 2024
News

യു എ ഇ : ദിവസം ഈർപ്പമുള്ളതായിരിക്കും

September 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?