EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജമ്മു കശ്മീരില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട്, ചിറ്റൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജമ്മു കശ്മീരില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട്, ചിറ്റൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും
News

ജമ്മു കശ്മീരില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട്, ചിറ്റൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും

Web News
Last updated: December 8, 2023 9:20 AM
Web News
Published: December 8, 2023
Share

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചു. മൃതദേഹങ്ങള്‍ ചിറ്റൂരിലെ ടെക്‌നിക്കല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ ശ്രീനഗറില്‍ നിന്നും കേരളത്തില്‍ എത്തിച്ചത്. വിമാനമാര്‍ഗമാണ് എത്തിച്ചത്.

ചിറ്റൂര്‍ സ്വദേശികളായ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഗ്നേഷ് (22) എന്നിവരാണ് കശ്മീരിലെ സോജില ചുരത്തില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത്. രണ്ട് കാറുകളിലായി 13 പേരാണ് കശ്മീരിലേക്ക് യാത്ര പോയത്. ഇതില്‍ ഒരു വാഹനം അപകടത്തില്‍ പെടുകയായിരുന്നു.

ഡ്രൈവറടക്കം എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഡ്രൈവറായ കശ്മീര്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും കൊല്ലപ്പെട്ടിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സൗറയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോജ് മാധവന്‍ എന്നയാളുടെ നിലയില്‍ പുരോഗതിയില്ല. ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മനോജിന്റെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

TAGGED:accident deahjammu and kashmir
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അസമിലെ പ്രളയബാധിതരെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

July 8, 2024
News

ഓയിൽ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ അപകടം: റിയാദിൽ മലയാളിക്ക് ദാരുണാന്ത്യം

June 17, 2023
News

രണ്ടാം ലോക മഹാ യുദ്ധകാലത്തെ പൊട്ടാതെ കിടക്കുന്ന ബോംബ് കണ്ടെത്തി

August 8, 2023
News

കേളു മന്ത്രിയായി ചുമതലയേറ്റു; മുഖ്യപരിഗണന വയനാട്ടിലെ വന്യജീവി ആക്രമണം അവസാനിപ്പിക്കാനെന്ന് മന്ത്രി

June 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?