EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച, കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു; കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം കസ്റ്റഡിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച, കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു; കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം കസ്റ്റഡിയില്‍
News

മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച, കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു; കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം കസ്റ്റഡിയില്‍

Web News
Last updated: November 25, 2023 12:22 PM
Web News
Published: November 25, 2023
Share

മരണവീട്ടില്‍വെച്ചുണ്ടായ രാഷ്ട്രീയ ചര്‍ച്ചയില്‍ തര്‍ക്കവും കത്തിക്കുത്തും. തര്‍ക്കത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. നെടുങ്കണ്ടം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്.

സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുങ്കണ്ടം മുന്‍ പഞ്ചായത്ത് അംഗവുമായ ജിന്‍സണെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മരണവീട്ടിലെത്തി ഇറങ്ങുമ്പോഴാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. സ്ഥലത്തെ മലനാട് കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം കത്തിക്കുത്തിലേക്ക് നീങ്ങുകായിരുന്നു. ജിന്‍സണ്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഫ്രിജോയെ കുത്തുകയായിരുന്നു.

വയറിനാണ് ഫ്രിജോയ്ക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രിജോ അപകടനില തരണം ചെയ്തതായാണ് വിവരം. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചയാള്‍ക്കും ചെറിയ പരിക്കുണ്ട്.

TAGGED:political debatestabbed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

 ‘നിക്ഷേപകർക്ക് പണം തിരിച്ച് നൽകും’; എഫ്പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്

February 2, 2023
News

ദുബായിൽ മരിച്ച നിലയിൽ കണ്ടത്തിയ അമലിൻ്റെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും

February 22, 2023
News

മാനവ വികസന സൂചികയിൽ ഇന്ത്യ പിറകിലേക്കോ?

September 8, 2022
News

പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

January 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?