EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; മോചനത്തിനായുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; മോചനത്തിനായുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍
News

ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; മോചനത്തിനായുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍

Web News
Last updated: November 24, 2023 12:56 PM
Web News
Published: November 24, 2023
Share

ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍ കോടതി. വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ പരിശോധിച്ച ശേഷം വാദം കേള്‍ക്കാനുള്ള തീയതി ഖത്തര്‍ കോടതി അറിയിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇവര്‍ക്കെതിരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഖത്തര്‍ കോടതി പലതവണ തള്ളുകയും തടവ് നീട്ടുകയും ചെയ്തിരുന്നു. ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍.

ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നതാണ് ഖത്തര്‍ ഇവര്‍ക്കുമേല്‍ ചുമത്തിയ കുറ്റമെന്ന് ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇവര്‍ക്കെതിരായ വിധി ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

TAGGED:indian navyqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തായ്‌ലൻഡിലെ ബിസിനസ് പ്രമുഖ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വിലയ്ക്കു വാങ്ങി

October 28, 2022
News

കേരളത്തിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, പല ജില്ലകളിലും ഓറഞ്ച് അല‍ർട്ട്

May 16, 2024
News

വയനാട് പതിമൂന്നാം പാടിയിൽ ആയിരത്തിലേറെ പേർ കുടുങ്ങി കിടക്കുന്നു;രക്ഷാപ്രവർത്തനം ഊർജിതം

July 30, 2024
News

അമേരിക്കയിൽ അതിശൈത്യം: തെക്കൻ ന്യൂയോർക്കിൽ ഹിമപാതത്തിൽ 27 മരണം

December 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?