EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ദോഹ – കൊച്ചി സെക്ടറിൽ പുതിയ സർവ്വീസുമായി എയർഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > ദോഹ – കൊച്ചി സെക്ടറിൽ പുതിയ സർവ്വീസുമായി എയർഇന്ത്യ
Diaspora

ദോഹ – കൊച്ചി സെക്ടറിൽ പുതിയ സർവ്വീസുമായി എയർഇന്ത്യ

Web Desk
Last updated: October 2, 2023 9:24 PM
Web Desk
Published: October 2, 2023
Share

കൊച്ചി: കേരളത്തിൽ നിന്നും ജിസിസിയിലേക്ക് പുതിയ പ്രതിദിന സ‍ർവ്വീസ് പ്രഖ്യാപിച്ച് എയ‍ർ ഇന്ത്യ. കൊച്ചിയിൽ നിന്നും ദോഹയിലേക്കാണ് പുതിയ സ‍ർവ്വീസ് എയർഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കേറിയ കേരള – ദോഹ സെക്ടറിൽ പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും പുതിയ സ‍ർവ്വീസ്.

കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം പുല‍ർച്ചെ 1.30ന് പുറപ്പെടുന്ന എഐ953 വിമാനം ദോഹയിൽ 3.45ന് എത്തും. തിരിച്ച് ദോഹയിൽ നിന്ന് പ്രാദേശിക സമയം 4.45ന് പുറപ്പെട്ട് കൊച്ചിയിൽ പ്രാദേശിക സമയം 11.35ന് എത്തിച്ചേരും. ഏ320 നിയോ എയർക്രാഫ്റ്റ് യാത്രാ വിമാനമാവും സ‍ർവ്വീസിനായി എയ‍ർഇന്ത്യ ഉപയോ​ഗിക്കുക. 162 സീറ്റുകളാണ് ഈ വിമാനത്തിലുള്ളത്. ഇക്കണോമിയിൽ 150 സീറ്റും ബിസിനസ് ക്ലാസിൽ 12 സീറ്റും.

നിലവിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്. ഡൊമസ്റ്റിക്, ഇൻറർനാഷണൽ സെക്ടറുകളിൽ തങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് എയർ ഇന്ത്യ പുതിയ സർവീസ് തുടങ്ങിയിരിക്കുന്നത്.പുതിയ സർവീസ് ആരംഭിക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ എയർ ഇന്ത്യയുടെ പ്രവർത്തനം കൂടുതൽ ശക്തമാകും. എയർ ഇന്ത്യയുടെ വെബ് സൈറ്റ്, മൊബൈൽ ആപ്പ്, ട്രാവൽ ഏജൻസികൾ, ട്രാവൽ ഏജൻറുമാർ എന്നിവയിലൂടെ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാം.

നേരത്തെ ഖത്തറിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയ‍ർഇന്ത്യ എക്സ്പ്രസ്സ് നോൺ സ്‌റ്റോപ് സർവീസ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 29നാണ് ഈ സർവീസ് ആരംഭിക്കുക.ആഴ്ചയിൽ നാല് ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നേരിട്ടുള്ള വിമാന സർവീസുള്ളത്. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലുമാണ് സർവീസ് നടത്തുക. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് ദോഹയിൽ നിന്ന് നോൺ സ്‌റ്റോപ്പ് സർവീസ് പ്രഖ്യാപിച്ചത്. നിലവിൽ ഖത്തർ എയർവേയ്‌സ് മാത്രമാണ് ദോഹ-തിരുവന്തപുരം നേരിട്ടുള്ള സർവീസുകൾ നടത്തുന്നത്.

TAGGED:airindiaDohaKOCHIqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഖത്തറിൻ്റെ ഫുട്ബോൾ പതാക ഗിന്നസിൽ

November 21, 2022
DiasporaNews

രാജ്യത്ത് ഇന്ന് 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി

October 22, 2024
Diaspora

പുതുവർഷത്തിൽ യുഎഇയിൽ വരുന്ന എട്ട് മാറ്റങ്ങൾ ഇവയാണ്

December 29, 2025
Diaspora

വൈകാരികം… ജയിലിനുള്ളിൽ മകളെ കണ്ട് നിമിഷ പ്രിയയുടെ അമ്മ, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു

April 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?