EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടാക്സി ഡ്രൈവറുടെ അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയ സംഭവം: തമിഴ്നാട് ബാങ്ക് സിഇഒ രാജിവച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ടാക്സി ഡ്രൈവറുടെ അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയ സംഭവം: തമിഴ്നാട് ബാങ്ക് സിഇഒ രാജിവച്ചു
Business

ടാക്സി ഡ്രൈവറുടെ അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയ സംഭവം: തമിഴ്നാട് ബാങ്ക് സിഇഒ രാജിവച്ചു

Web Desk
Last updated: October 2, 2023 11:22 AM
Web Desk
Published: September 30, 2023
Share

ചെന്നൈ: തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ (ടിഎംബി) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ് കൃഷ്ണൻ രാജിവച്ചു. ചെന്നൈ സ്വദേശിയായ ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ എത്തിയ സംഭവത്തിന് പിന്നാലെയാണ് ബാങ്ക് സിഇഒയുടെ രാജി.

അതേസമയം വ്യക്തിപരമായ കാരണങ്ങളെ തുട‍ർന്നാണ് എസ്.കൃഷ്ണൻ്റെ രാജിയെന്ന് ഒരു ഉന്നത ബാങ്ക് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നീണ്ടകാലം കാലാവധി ബാക്കിയുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ രാജിക്കത്തിൽ പറയുന്നത്. 2022 സെപ്റ്റംബറിലാണ് ബാങ്കിൻ്റെ തലവനായി എസ്. കൃഷ്ണൻ ചുമതലയേറ്റത്.

തൂത്തുക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കൻ്റയിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് വ്യാഴാഴ്ച യോഗം ചേർന്നു. തുട‍ർന്ന് ബോർഡ് രാജി സ്വീകരിക്കുകയും റിസർവ് ബാങ്കിൻ്റെ അനുമതിക്കായി കൈമാറുകയും ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും തുടർനിർദേശം ലഭിക്കുന്നതു വരെ എസ്.കൃഷ്ണൻ എംഡിയും സിഇഒയും ആയി തുടരുമെന്ന് ഡയറക്ട‍ർ ബോർഡ് അറിയിച്ചു.

ചെന്നൈയിൽ ടാക്സി ഡ്രൈവറായ രാജ്കുമാറിൻ്റെ അക്കൗണ്ടിലേക്കാണ് 9000 കോടി എത്തിയത്. പണം ക്രെഡിറ്റായി കാണിച്ചുള്ള ടെക്സ്റ്റ് മെസേജ് വന്നതോടെ രാജ്കുമാർ ആകെ അങ്കലാപ്പിലായിരുന്നു. തുടർന്ന് സംശയം തീർക്കാൻ അദ്ദേഹം സുഹൃത്തിന് 21000 രൂപ യുപിഐ വഴി അയച്ചു. ഇതോടെയാണ് അക്കൗണ്ടിൽ ഇത്രയും പണം എത്തിയെന്ന് അദ്ദേഹത്തിന് മനസ്സിലായത്.

എന്നാൽ അൽപസമയത്തിനകം തന്നെ ഈ പണം രാജ്കുമാറിൻ്റെ അക്കൗണ്ടിൽ നിന്നും ബാങ്ക് തിരികെയെടുത്തു. സംഭവത്തിൽ പരാതിയുമായി ഇയാൾ രം​ഗത്ത് വന്നതോടെ മാധ്യമങ്ങളിൽ അടക്കം സംഭവം വാ‍ർത്തയായിരുന്നു. ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ രാജ്കുമാർ സുഹൃത്തിന് അയച്ച 21000 രൂപ ബാങ്ക് വേണ്ടെന്ന് വയ്ക്കുകയും ഇയാൾക്ക് പുതിയ കാർ ലോൺ അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

TAGGED:bank ceoTamilnad Mercantile Bank
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

പുത്തൻ ലുക്കിൽ എയ‍ർഇന്ത്യ: പുതിയ ലോഗോയും ലിവറിയും പുറത്തിറക്കി

August 10, 2023
Business

രോഗങ്ങളുമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ, ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരിൽ അധികവും നിത്യ ജീവിതത്തിന് പോലും വഴിയില്ലാതെ പ്രയാസപ്പെടുകയാണ്

December 15, 2023
Business

സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി

February 9, 2026
BusinessDiaspora

പുരാതന കെട്ടിടങ്ങൾക്ക് പുതുമോടി: ശ്രദ്ധേയമായി ഷാർജ പൈതൃക പദ്ധതി

October 18, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?