കൊളംബോ: ഇന്ത്യയ്ക്ക് എതിരായ കാനഡയുടെ ആരോപണങ്ങൾ തള്ളി ശ്രീലങ്ക. ഖലിസ്ഥാൻ ഭീകരൻ നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിസ് ട്രുഡോ നടത്തിയ ആരോപണങ്ങൾ കള്ളമാണെന്നും ഇതിനൊന്നും തെളിവില്ലെന്നും കാനഡ തീവ്രവാദികളുടെ സുരക്ഷിത താവളമാണെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞു.
ജസ്റ്റിൻ ട്രുഡോയുടെ ആരോപണത്തിൽ ഇന്ത്യ നൽകിയ വിശീദകരണം വ്യക്തവും കൃത്യവുമാണ്. വാർത്ത ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാബ്രി ലങ്കൻ ശ്രീലങ്കയുടെ നിലപാട് വ്യക്തമാക്കിയത്. ശ്രീലങ്കെയക്കുറിച്ചും സമാനമായ രീതിയിൽ കാനഡ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന് ആരോപിച്ച് എല്ലാവർഷവും മെയ് 18-ന് തമിഴ് വംശഹത്യയുടെ ഓർമദിനമായി ആചരിക്കുമെന്ന കാനഡയുടെ പ്രഖ്യാപനത്തെ ചൊല്ലി നേരത്തെ തന്നെ ശ്രീലങ്കയും കാനഡയും ഉടക്കിലായിരുന്നു.
അതേസമയം ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വർധിപ്പിച്ചു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകൾ നിരത്തി. ടൊറൻ്റോയിലേയും വാൻകൂവറിലേയും ഇന്ത്യൻ കോണ്സുലേറ്റുകൾക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്. അതേസമയം കാനഡയിലെ വിവിധ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിലേക്ക് ഖലിസ്ഥാൻ വാദികൾ പ്രതിഷേധം നടത്തി.