വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍. ഡല്‍ഹി-ചെന്നൈ 6ഇ 6341 ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് യാത്രക്കാരന്‍ മറ്റുയാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്.
ഇയാള്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് വിമാനത്തിലെ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മണികണ്ഠന്‍ എന്നയാളാണ് അപകടകരമായ പ്രവൃത്തി ചെയ്യാന്‍ ശ്രമിച്ചത്.
വിമാനം ചെന്നൈയില്‍ എത്തിയ ശേഷം ഇയാളെ ജീവനക്കാര്‍ സി.ഐ.എസ്.എഫ് (സെന്‍ട്രല്‍ ഇന്‍ടസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) ന് കൈമാറി. ഇന്‍ഡിഗോ അധികൃതരുടെ പരാതിയില്‍ ഇയാല്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.